നമ്പറില്ലാത്ത ന്യൂജെൻ ബൈക്കുകളിൽ ചീറിപ്പാഞ്ഞ യുവാക്കൾ ചെന്നുപെട്ടത് പോലീസ് വലയിൽ; നമ്പർ പ്ളേറ്റ് ഊരിമാറ്റിയതിന്റെ കാരണം കേട്ട് പോലീസ് ഞെട്ടി.!!


പ്രതീകാത്മക ചിത്രം

മലപ്പുറം: വാഹന റജിസ്‌ട്രേഷൻ നമ്പർ ഘടിപ്പിക്കാത്ത ന്യൂജെൻ ബൈക്കുകളിൽ ദേശീയപാതയിലൂടെ അമിതവേഗത്തിൽ യാത്ര ചെയ്ത യുവാക്കളെ പൊലീസ് പിടികൂടി. പെരിന്തൽമണ്ണ വളാഞ്ചേരി സ്വദേശികളായ മുഹമമ്മദ് ഫാസിൽ (23), ഷെഹിൻ (19), മുഹസിൻ (19), ബഷീർ (23) എന്നിവരെയാണ് എസ്എച്ചഒ ബി.കെ.അരുണും സംഘവും പിടികൂടിയത്. എറണാകുളത്തു നിന്ന് മലപ്പുറത്തേക്ക് ബൈക്കുകളിൽ പോകുന്നതിനിടെ ജില്ലാ അതിർത്തിയിൽ വാഹനപരിശോധന നടത്തുന്ന പൊലീസ് സംഘത്തിന്റെ പിടിയിലാകുകയായിരുന്നു.

ബൈക്കുകളിലെ നമ്പർ പ്ലേറ്റുകൾ ഊരി മാറ്റിയ നിലയിലായിരുന്നു. നിരീക്ഷണ ക്യാമറകളിൽ പെട്ടാൽ തിരിച്ചറിയാതിരിക്കുവാനാണ് നമ്പർപ്ലേയിറ്റുകൾ നീക്കം ചെയ്തതെന്ന് യുവാക്കൾ പൊലീസിനോടു പറഞ്ഞു. രണ്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന ബൈക്കുകളിൽ ചിലത് മോട്ടർ വാഹന ചട്ടം ലംഘിച്ച് രൂപമാറ്റം വരുത്തിയതായും പൊലീസ് കണ്ടെത്തി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.