വരന് പത്രം വായിക്കാൻ കണ്ണട വേണം; വിവാഹത്തിൽ നിന്ന് പിന്മാറി വധു, വരനും കുടുംബത്തിനു മെതിരെ പോലീസിൽ പരാതി നൽകി


ലക്‌നൗ: വരന് കണ്ണടയില്ലാതെ പത്രം വായിക്കാൻ കഴിയില്ലെന്ന കാരണത്താൽ വിവാഹത്തിൽ നിന്ന് പിന്മാറി വധു. ഉത്തർപ്രദേശിലെ അരയ്യയിലാണ് സംഭവം. വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് മാത്രമല്ല വരനും കുടുംബത്തിനുമെതിരെ കേസും രജിസ്റ്റർ ചെയ്തിരിക്കുകയാണ് വധുവും കുടുംബവും. സർദാർ കോട്​വാലി പ്രദേശത്തെ ജമാൽപൂർ ഗ്രാമത്തിൽ നിന്നുള്ള അർച്ചനയും ബാൻഷി ഗ്രാമത്തിൽ നിന്നുള്ള ശിവവും തമ്മിലുള്ള വിവാഹമാണ്​ നടക്കാനിരുന്നത്​. വിവാഹ ദിവസം വരെ വര​ൻറെ കാഴചക്കുറവിനെ കുറിച്ച്​ വധുവിൻറെ വീട്ടുകാർക്ക് അറിവില്ലായിരുന്നു.

വിവാഹ ദിനത്തിൽ കൂടുതൽ നേരവും വരൻ കണ്ണട ധരിച്ചിരിക്കുന്നത് കണ്ടാണ് വധുവിനും മറ്റൊരു ബന്ധുവിനും സംശയം തോന്നിയത്. പിന്നാ​ലെ പരീക്ഷിക്കാനായി കണ്ണട വെക്കാതെ പത്രം വായിക്കാൻ വരനോട് ആവശ്യപ്പെടുകയായിരുന്നു.
കണ്ണട ഇല്ലാതെ വായിക്കാൻ കഴിയാതെ വരൻ പരീക്ഷണത്തിൽ പരാജയപ്പെട്ടു. ഇതോടെ വധുവും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

സ്​ത്രീധനമായി നൽകിയ പണവും മോ​ട്ടോർ സൈക്കിളും തിരികെ ആവശ്യപ്പെട്ട വധുവിൻറെ വീട്ടുകാർ വിവാഹത്തിന്​ ചെലവായ മുഴുവൻ തുകയും നഷ്​ട പരിഹാരമായി നൽകണമെന്ന്​ ആവശ്യപ്പെട്ടു. വരന്റെ വീട്ടുകാർ ഈ ആവശ്യം അംഗീകരിക്കാതെ വന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസുകാർ വിഷയം ഒത്തുതീർക്കാൻ ശ്രമിച്ചെങ്കിലും ശിവത്തിൻറ ബന്ധുക്കൾ സമ്മതിച്ചില്ലെന്ന്​ വധുവി​ൻറെ പിതാവ്​ അർജുൻ സിങ്​ അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.