സെക്ടറല്‍ മജിസ്ട്രേറ്റ് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു; കടയുടമയ്ക്കെതിരെ കേസ് എടുത്ത് പൊലീസ് | Policeകാഞ്ഞാര്‍: സെക്ടറല്‍ മജിസ്ട്രേറ്റ് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് കടയുടമയ്ക്കെതിരെ പൊലീസ് കേസ് എടുത്തു. പെരുമ്ബാവൂര്‍ മേഖലയില്‍ സെക്ടറല്‍ മജിസ്ട്രേറ്റായി ചുമതല വഹിക്കുന്നയാളാണ് ടൗണില്‍ തുറന്നിരുന്ന ഹോട്ടലില്‍ ഇരുന്നു കഴിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് കടയുടമ ആദ്യം നിരസിച്ചു. എന്നാല്‍, ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് ഡ്രൈവര്‍ക്കൊപ്പം ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. ഏതാനും ദിവസം മുമ്ബാണ് സംഭവം.


എന്നാല്‍ സംഭവം കണ്ട ആരോ വിളിച്ചറിയച്ചതിനെതുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ ഉദ്യോഗസ്ഥന്‍ ഭക്ഷണം കഴിക്കുന്നതാണ് കണ്ടത്. ഉടനടി കടയുടമയ്ക്കെതിരേ കേസെടുത്തു. ഭക്ഷണം വൈകുന്നത് ആരോഗ്യപ്രശ്നത്തിന് കാരണമാകുമെന്നതിനാലാണ് പാഴ്സല്‍ വാങ്ങാതെ ഭക്ഷണം ഇരുന്നു കഴിച്ചത്. ആരോപണ വിധേയന്‍ പറയുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.