പൊതുമരാമത്ത് മന്ത്രിയെ വിളിച്ചു പറഞ്ഞു, വർഷങ്ങളായി റോഡരികിൽ കിടന്ന പാറ മാറ്റാൻ മണിക്കൂറിനുള്ളിൽ നടപടി


കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വണ്ടിത്തടം ജംഗ്ഷനിൽ റോഡ് വികസന പ്രവർത്തനങ്ങൾക്കായി 2016 ൽ കൂറ്റൻ പാറകൾ പൊട്ടിച്ച് റോഡരികിൽ തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇതുമൂലം പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വണ്ടിത്തടം നിവാസികളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ “വണ്ടിത്തടം നിലാവ്” ഗ്രൂപ്പ് മെമ്പർമാരുടെ നേതൃത്വത്തിൽ
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ കഴിഞ്ഞ ദിവസം ഫോൺ ഇൻ ലൈവ് പരിപാടിയിലൂടെ പരാതി അറിയിക്കുകയും ചെയ്തു.

മന്ത്രിയുടെ നിർദേശത്തെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ അധികൃതർ ഇടപെട്ട് റോഡ് വശത്തോട് ചേർന്ന് കിടന്ന പാറകളും കാടും ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്ന പ്രവർത്തികൾ ആരംഭിച്ചു. രണ്ട് ദിവസത്തെ മൈനിംഗ് വർക്കുകൾക്ക് ശേഷം പാറകൾ പൂർണ്ണമായും നീക്കം ചെയ്യുമെന്ന് അസി.എഞ്ചിനീർ അറിയിച്ചു.

ഏറെ നാളായുള്ള പൊതുജനങ്ങളുടെ പരാതിക്കാണ് ഇതോടെ പരിഹാരമായത്.
പാറകൾ മാറ്റിയ ശേഷം പ്രസ്തുത PWD ഭൂമിയിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതിനും, ഒരു അംഗനവാടിയോ ഹെൽത്ത് സെന്ററോ കൊണ്ടുവരുന്നതിനും MLA ക്കും മന്ത്രിമാർക്കും നിവേദനം കൊടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ.

വരും നാളുകളിൽ ഇതുപോലുള്ള ജനോപകാര പ്രവർത്തനങ്ങളുമായി കൂടുതൽ സജീവമാകുമെന്ന് നിലാവ് വാട്സ്ആപ് കൂട്ടായ്മ അംഗങ്ങളായ നിസാം ഇടുക്കി, നിസാമുദ്ദീൻ, ഇൻഷാദ്, സജി വണ്ടിത്തടം, നെസീം, ഷെഫീഖ്, സമീർ, അൻസിം എന്നിവർ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.