രാമനാട്ടുകര സ്വര്‍ണ കവര്‍ച്ചാ കേസ്: കൊടുവള്ളി സ്വദേശി അറസ്റ്റില്‍, പിടിയിലായത് അപകടശേഷം സംഭവ സ്ഥലത്ത് നിന്നും മുങ്ങിയ സംഘ തലവൻ സുഫിയാന്റെ സഹോദരൻ


കൊടുവള്ളി: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശി ഫിജാസ് ആണ് അറസ്റ്റിലായത്. ചെര്‍പ്പുളശ്ശേരി സംഘവുമായി കൊടുവള്ളി സംഘത്തെ ബന്ധപ്പെടുത്തിയത് ഇയാളാണ്. പൊലീസ് അന്വേഷിക്കുന്ന സുഫിയാന്റെ സഹോദരനാണ് ഫിജാസ്.
സ്വര്‍ണം എത്തിയത് കൊടുവള്ളി സംഘത്തിന് വേണ്ടിയാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. കരിപ്പൂരില്‍ നിന്ന് സ്വര്‍ണം സ്വീകരിക്കാനെത്തിയ ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫിജാസ് അറസ്റ്റിലായിരിക്കുന്നത്.

ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ കണ്ണൂര്‍ സംഘം, കൊടുവള്ളി സംഘം, ചെര്‍പ്പുളശ്ശേരി സംഘം എന്നിങ്ങനെ മൂന്ന് സംഘങ്ങള്‍ എത്തിയിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേ സമയം തനിക്കെതിരായ ആരോപണം ഫിജാസ് നിഷേധിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത് മറ്റൊരാളെ കൊണ്ടുവരുന്നതിനാണെന്നാണ് ഫിജാസ് പോലീസിനോട് പറഞ്ഞത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

രാമനാട്ടുകര സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാനാണെന്നാണ് പൊലീസ് കരുതുന്നത്. മുൻപ് സ്വർണക്കടത്ത് കേസിൽ സൂഫിയാൻ ജയിലിൽ കിടന്നിട്ടുണ്ട്. സ്വർണക്കടത്തിനുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്. സഹോദരൻ പിടിയിലായതോടെ സൂഫിയാനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.