രാമനാട്ടുകര കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ ശിഹാബിന് എന്‍.ഡി.എ നേതാക്കളുമായി അടുത്തബന്ധം


കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ മഞ്ചേരി സ്വദേശി ശിഹാബിന് എന്‍.ഡി.എ നേതാക്കളുമായി അടുത്തബന്ധം. എന്‍. ഡി.എ ഘടകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയാണ് ശിഹാബ്. കഴിഞ്ഞ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും മഞ്ചേരി മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍. ഡി.എ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരില്‍ ശിഹാബുമുണ്ടായിരുന്നു.

മലപ്പുറത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. അബ്ദുല്ലക്കുട്ടിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൊലപാതക കേസ് അടക്കം രണ്ട് ക്രിമിനല്‍ കേസില്‍ പ്രതിയാണ്. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഇയാള്‍ സ്വര്‍ണം കടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ നേതൃത്വത്തിലുള്ള സ്വര്‍ണം അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിയതായും ഇതിന് പകരം വീട്ടാന്‍ അദ്ദേഹം കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തോട് സഹകരിച്ചതായുമാണ് റിപ്പോര്‍ട്ട്. എന്‍.ഡി.എയിലുള്ള സ്വാധീനം ചൂണ്ടിക്കാട്ടി സ്വര്‍ണകവര്‍ച്ചാ സംഘത്തെ അദ്ദേഹം ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.