നടി രമ്യ സുരേഷിന്റെ പേരിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവം: വാട്സാപ് ഗ്രൂപ് അഡ്മിനെയും ഷെയർ ചെയ്തവരെ കുറിച്ചും വിവരം ലഭിച്ചെന്ന് സൂചന, നടപടി ഉടൻ | Ramya Sureshആലപ്പുഴ: നടി രമ്യ സുരേഷിന്റെ പേരിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ വാട്സാപ് ഗ്രൂപിന്റെ അഡ്മിൻ, വിഡിയോ ഷെയർ ചെയ്തവർ തുടങ്ങിയവരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായി സൈബർ പൊലീസ്. വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല എംഎൽഎ മുഖേന ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെന്ന് നടി പറഞ്ഞു.

ചില വാട്സാപ് ഗ്രൂപുകളിൽ തന്റെ ചിത്രങ്ങൾ സഹിതം ചിലർ മറ്റൊരാളുടെ നഗ്ന വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് രമ്യ സുരേഷ് നൽകിയ പരാതി. എന്നാൽ വിഡിയോയിൽ രമ്യയുമായി സാദൃശ്യമുള്ള മറ്റൊരു പെൺകുട്ടിയുടെ ദൃശ്യങ്ങളാണുണ്ടായിരുന്നത്. കരീലക്കുളങ്ങര പൊലീസിനെ വിവരം അറിയിച്ചെങ്കിലും ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകാനായിരുന്നു നിർദേശിച്ചത്.

ജില്ലാ പൊലീസ് മേധാവി പരാതി സൈബർ സെല്ലിനു കൈമാറി. ചില ഫെയ്സ്ബുക് പേജുകളിലും ഇതേ വിഡിയോ പ്രചരിപ്പിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അവർ പേജ് ബ്ലോക് ചെയ്തുവെന്നു രമ്യ പറയുന്നു.

തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുടെ വിഡിയോയാണ് തന്റെ പേരിൽ പ്രചരിപ്പിച്ചതെന്നു സൂചന ലഭിച്ചെന്നും വ്യാജ വിഡിയോ തയാറാക്കിയവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുന്നതുവരെ നിയമപരമായി മുന്നോട്ടു പോകുമെന്നു രമ്യ പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.