ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ സ്റ്റേഷനിൽ എത്തിയപ്പോൾ സൗഹൃദത്തിലായി, പിന്നീട് പരാതിക്കാരിയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായി, ഒടുവിൽ അമ്മയുടെ അറിവോടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; എസ്‌ഐ അറസ്റ്റിൽ


ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്‌ഐ അറസ്റ്റില്‍. തമിഴ്നാട് മാധവാരം സ്റ്റേഷനിലെ എസ്‌ഐ സതീഷാണ് അറസ്റ്റിലായത്. വനിതാ കമ്മീഷനോട് പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി. പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയായിരുന്നു പീഡനം.

ഭര്‍ത്താവുമായി അകന്ന് സഹോദരിക്കൊപ്പമായിരുന്നു അമ്മയും കുട്ടിയും താമസം. ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ എത്തിയാണ് മാധവാരം സ്റ്റേഷനിലെ എസ്‌ഐ സതീഷുമായി സൗഹൃദത്തിലായത്. പിന്നീട് ഇവരെ കാണാനായി വീട്ടില്‍ എസ്‌ഐ സ്ഥിരം സന്ദര്‍ശകനായി. യുവതിക്കും സഹോദരിക്കും എസ്‌ഐ പണം നല്‍കിയിരുന്നു. ഇതിനിടയിലാണ് യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ എസ്‌ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ശല്യം സഹിക്കാനാകാതെ, അകന്ന് കഴിയുകയായിരുന്ന അച്ഛന്റെ വീട്ടിലെത്തി പെണ്‍കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുമായി അച്ഛന്‍ വനിതാ കമ്മീഷനെ സമീപിച്ചു. തുടര്‍ന്നാണ് അമ്മയുടെയും മാതൃസഹോദരിയുടെയും അറിവോടെയുള്ള പീഡനവിവരം പുറത്തറിയുന്നത്. കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എസ്‌ഐ സതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകളില്‍ കേസ് എടുത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.