വടകരയിൽ വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; പ്രതികളായ സിപിഐഎം നേതാക്കൾ കസ്റ്റഡിയിൽ


കോഴിക്കോട്: വടകരയിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഐഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം തെക്കെ പറമ്പത്ത് ലിജീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പാർട്ടിയുടെ പ്രഥാമിക അംഗത്വത്തിൽ നിന്നും സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയിരുന്നു.

കഴിഞ്ഞ മൂന്ന് മാസത്തോളമായി പ്രതികൾ പരാതിക്കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. മൂന്ന് മാസം മുൻപ് വീട്ടിൽ ആളില്ലാത്ത സമയത്ത് രാത്രി പതിനൊന്ന് മണിയോടുകൂടി ബാബുരാജ് വീട്ടിൽ അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. അതിന് ശേഷവും സമാനമായ രീതിയിൽ പീഡനം തുടരുകയായിരുന്നു. പീഡനവിവരം വീട്ടമ്മ ഭർത്താവിനെ അറിയിക്കുകയും ഇരുവരും പൊലീസിൽ പരാതിപ്പെടുകയും ചെയ്തതോടെയാണ് പ്രതികൾക്കെതിരെ കേസ് എടുത്തത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.