പാർട്ടി പ്രവർത്തകയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി; സി.പി.എം നേതാക്കൾക്കെതിരെ കേസ്


കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ ര​ണ്ട് സി​പി​എം നേ​താ​ക്ക​ൾ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യാ​യ വീട്ടമ്മയെ​തി​ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. മു​ളി​യേ​രി ഈ​സ്റ്റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​പി. ബാ​ബു​രാ​ജു​വി​നും ഡി​വൈ​എ​ഫ്ഐ പ​തി​യാ​ക്ക​ര മേ​ഖ​ലാ സെ​ക്ര​ട്ട​റി ടി.​പി. ലി​ജീ​ഷി​നു​മെ​തി​രെ​യാ​ണ് സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യ യു​വ​തി പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ബ​ലാ​ത്സം​ഗം, അ​തി​ക്ര​മി​ച്ചു ക​ട​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വും ര​ണ്ട് മ​ക്ക​ളു​മു​ള്ള യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി.

മൂ​ന്നു മാ​സം മു​ൻ​പ് ബാ​ബു​രാ​ജ് വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തി​നു​ശേ​ഷം പ​ല പ്രാ​വ​ശ്യം ഭ​ർ​ത്താ​വി​നെ​യും നാ​ട്ടു​കാ​രെ​യും അ​റി​യി​ക്കു​മെ​ന്നു പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നും യു​വ​തി പ​റ​യു​ന്നു.

പി​ന്നീ​ട് ത​നി​ക്കു വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പു​റ​ത്താ​ക്കാ​ക്കു​മെ​ന്നു പ​റ​ഞ്ഞ് ലി​ജീ​ഷും ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് പ​രാ​തി. ത​നി​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ​ട​ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.