സ്വന്തം പിതാവ് ബലാൽസംഗം ചെയ്ത പൊലീസ് കോണ്‍സ്റ്റബിളായ ഭാര്യയെ യുവാവ് മൊഴി ചൊല്ലി; പൊലീസുകാരായ ഭർതൃപിതാവിനും, ഭർത്താവിനുമെതിരെ കേസ്


മീററ്റ്: പൊലീസുകാരിയായ ഭാര്യയെ പോലീസ് ഉദ്യോഗസ്ഥനായ ഭർതൃപിതാവ് ബലാൽസംഗം ചെയ്തു. ഇതറിഞ്ഞ പോലീസുകാരായ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി. ഉത്തര്‍പ്രദേശിലെ ഒരു പോലീസ് കുടുംബത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍. മീററ്റിലെ ഒരു സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് യ

രാത്രിയില്‍ വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് റിസര്‍വ് പോലീസ് സേനയിലെ ഉദ്യോഗസ്ഥനായ നസീര്‍ യുവതിയെ പീഡിപ്പിച്ചത്. സംഭവം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ യുവതി ഇക്കാര്യം ഭര്‍ത്താവും പോലീസ് ഉദ്യോഗസ്ഥനുമായ ആബിദിനോട് പറഞ്ഞു. ഭാര്യയെ സഹായിക്കുന്നതിനുപകരം സംഭവം അറിഞ്ഞയുടന്‍ മുത്തലാഖ് ചൊല്ലി ബന്ധം പേര്‍പെടുത്തുകയായിരുന്നു. രാജ്യത്ത് മുത്തലാഖിന് നിരോധമുണ്ട്.

ഇതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പ്രധാന പ്രതി നസീര്‍, മകന്‍ ആബിദ് എന്നിവര്‍ക്കെതിരെ കേസെടുത്തു. മൂന്നുവര്‍ഷം മുമ്പാണ് യുവതിയെ ആബിദ് വിവാഹം കഴിച്ചത്. അന്നുമുതല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നും യുവതി പരാതിയില്‍ പറയുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.