ഏതുവിധേനയും സൗദിയിലേക്ക് തിരിച്ചെത്തണമെന്ന ചിന്തയിൽ ഉള്ളത് വിറ്റുപെറുക്കി യാത്രതിരിക്കാൻ ഒരുങ്ങിയിരിക്കുന്നവരാണോ നിങ്ങൾ.? എങ്കിൽ യാത്ര പുറപ്പെടും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.!!


കോഴിക്കോട്: നാട്ടില്‍ അവധിയ്‌ക്കെത്തി തിരിച്ചു പോകാനാവാത്ത പ്രവാസികളുടെ കാര്യമാണ് മഹാ കഷ്ടം. സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്ന് അത്യാവശ്യത്തിന് നാട്ടിലെത്തി ജോലി സ്ഥലത്ത് തിരിച്ചെത്താന്‍ വ്യഗ്രതപ്പെടുന്ന പ്രവാസികളുടെ മനസ് നിറയെ ആശങ്കകളാണ്. അനിശ്ചിതത്വത്തിന്റെ നാളുകളില്‍ ആദ്യം എല്ലാവരും തെരഞ്ഞെടുത്തത് മാലി ദ്വീപ് വഴിയുള്ള യാത്രയായിരുന്നു. അതു കഴിഞ്ഞ് നേപ്പാളിലെ കാഠ്മണ്ഡു വിമാനത്താവളത്ിലൂടെ. അതിന് ശേഷമാണ് പഴയ സോവിയറ്റ് യൂനിയനില്‍ നിന്ന് ചിതറിതെറിച്ച കൊച്ചു രാജ്യങ്ങളിലൂടെയും എത്യോപ്യയിലൂടെയും യാത്ര ചെയ്യാമെന്ന് പ്രവാസികള്‍ തീരുമാനിച്ചത്. ഇതിനൊക്കെ ചെലവേറെയാണ്.


രണ്ട് ലക്ഷം രൂപ വരെ അധികം ചെലവ് ചെയ്താണ് തീര്‍ത്തും അപരിചിതമായ രാജ്യങ്ങളിലൂടെയുള്ള യാത്ര. അതത് രാജ്യങ്ങളിലെ രാഷ്ട്രീയ കാരണങ്ങളും കോവിഡ് വ്യാപനവുമുണ്ടായപ്പോള്‍ എല്ലാ വഴികളും അടഞ്ഞു. അങ്ങിനെയാണ് താഷ്‌കന്റ് അന്താരാഷ്ട വിമാന താവളം വഴിയുള്ള യാത്ര മലയാളികള്‍ തെരഞ്ഞെടുത്തത്. വീട് പണയം വെച്ചിട്ടായാലും ജോലി സ്ഥലത്ത് തിരിച്ചെത്തിയാല്‍ കുടുംബം പട്ടിണിയാവില്ലല്ലോ എന്ന് കരുതി യാത്ര പുറപ്പെട്ട മലയാളികളാണ് ഉസ്ബക്കിസ്ഥാനിലും ഖസാക്കിസ്ഥാനിലുമൊക്കെയുള്ളത്.

എന്നാൽ ഉസ്ബെക്കിസ്ഥാനിൽ ശക്തമായ നിയന്ത്രണമാണ് അധികൃതർ കൊണ്ടുവന്നിട്ടുള്ളത് എന്നത് ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്.
നിലവിൽ ഉസ്ബക്കിസ്ഥാൻ വിമാനയാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെങ്കിലും മറ്റു പല കർശന നിയന്ത്രണങ്ങളും ഇതിനകം കൊണ്ടുവന്നിട്ടുണ്ട്. താമസിയാതെ ഏതെല്ലാം രീതിയിലുള്ള വിലക്കുകളും നിയന്ത്രണങ്ങളും ആണ് ഏർപ്പെടുത്തുക എന്നത് ഇപ്പോഴും പ്രവചിക്കാൻ ആയിട്ടില്ല. അതുകൊണ്ടുതന്നെ നിലവിൽ ഉസ്ബക്കിസ്ഥാനിലുള്ള പ്രവാസികൾ പലരും ആശങ്കയിൽ ആണുള്ളത്.
ഈ സാഹചര്യത്തിൽ ഏതെങ്കിലും രാജ്യങ്ങളിലേക്ക് പറക്കുന്നതിന് മുമ്പായി ആ രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യങ്ങളും വിലക്കുകളും നിയന്ത്രണങ്ങളും പ്രവാസികൾ ആദ്യം അറിഞ്ഞിരിക്കേണ്ടതുണ്ട്.


പാക്കേജുകൾ നൽകുന്ന ട്രാവൽ ഏജൻസിക്ക് പുറമെ നിലവിൽ അത്തരം രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുമായും ബന്ധപ്പെ ട്ട് അവിടത്തെ സാഹചര്യങ്ങൾ നേരിട്ട് അന്വേഷിച്ച് വിലയിരുത്തുക. മാധ്യമങ്ങളിൽ വരുന്ന ആ രാജ്യത്തെ കൊറോണ സംബന്ധിച്ച വാർത്തകൾ ഗൂഗിൾ ചെയ്തു വിലയിരുത്തുന്നതും നന്നാകും. കൊറോണ സാഹചര്യങ്ങൾക്ക് പുറമേ ചില രാജ്യങ്ങളിലുള്ള രാഷ്ട്രീയ അസ്ഥിരതയും ഈ സന്ദർഭത്തിൽ വിലയിരുത്തുന്നത് ഗുണം ചെയ്യും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.