ക്വട്ടേഷൻ-ലഹരി മാഫിയ നാടിനാപത്ത്‌, എസ് ഡി പി ഐ ജാഗ്രതാസംഗമം സംഘടിപ്പിച്ചു


മട്ടന്നൂർ: കണ്ണൂര്‍ ജില്ലയില്‍ വര്‍ധിച്ചു വരുന്ന ക്വട്ടേഷന്‍ - ലഹരി-സ്വര്‍ണക്കടത്ത്- ഗുണ്ടാ മാഫിയകള്‍ക്കെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്നു വരണമെന്ന് എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് . നാടിനാപത്തായ ക്വട്ടേഷന്‍ - സ്വർണ്ണക്കടത്ത് മാഫിയകള്‍ക്കെതിരെ എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തുന്ന കാംപയിന്‍റെ ഭാഗമായി മട്ടന്നൂർ മണ്ഡലം കമ്മിറ്റി മട്ടന്നൂരിൽ  സംഘടിപ്പിച്ച ജാഗ്രതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വര്‍ണക്കടത്ത് ഗുണ്ടാ- മാഫിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ ജനവികാരം ഉയര്‍ത്തികൊണ്ടുവരുകയും, നാടിനെ തകര്‍ക്കുന്ന ഇത്തരം സംഘങ്ങള്‍ക്കെതിരെ പൊതുസമൂഹം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയും വേണം.  ജില്ലയിലെ പല പ്രദേശങ്ങളിലും ഇത്തരം മാഫിയ സംഘങ്ങൾ സജീവം ആണ്  നാടിനെ അപകടത്തിലേക്ക് തളളിവിടുകയും ഭാവി തലമുറയെ തകര്‍ക്കുകയും ചെയ്യുന്ന സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ മാഫിയ സംഘങ്ങളെ പ്രതിരോധിക്കാന്‍ രാഷ്ട്രീയ ചേരിതിരുവുകള്‍ ഇല്ലാതെ  ജനങ്ങൾ ശക്തമായി രംഗത്തിറങ്ങണമെന്നും ബഷീർ കണ്ണാടിപ്പറമ്പ്  അഭ്യര്‍ത്ഥിച്ചു. 

പരിപാടിയിൽ എസ്.ഡി.പി.ഐ  മണ്ഡലം പ്രസിഡണ്ട് റഫീഖ് കീച്ചേരി  അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മുനീർ ശിവപുരം,  മുൻസിപ്പൽ  പ്രസിഡന്‍റ് ഷംസുദ്ദീൻ കയനി  സംബന്ധിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.