കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടു വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനത്തിൽ രതീഷ്-ആർച്ച ദമ്പതികളുടെ മകൾ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. മതിലിനോട് ചേർന്ന ദ്വാരത്തിലേക്ക് പാമ്പ് കയറുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. കുട്ടിയുടെ കാലിൽ പാമ്പിന്റെ കടിയേറ്റ പാട് കണ്ട ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.