കഴിഞ്ഞദിവസമാണ് കോട്ടയം ഉഴവൂർ സ്വദേശിനിയായ യുവതി തട്ടിപ്പിനെക്കുറിച്ച് സ്പീക്കറെ വിളിച്ചറിയിച്ചത്. സ്പീക്കറുടെ പി.എ. ചമഞ്ഞ് ജല അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് പതിനായിരം രൂപ തട്ടിയെന്നായിരുന്നു യുവതി പറഞ്ഞത്. തുടർന്ന് സ്പീക്കർ തന്നെ ഡി.ജി.പി.്ക്ക് പരാതി നൽകുകയായിരുന്നു. ഇത്തരം തട്ടിപ്പിനെക്കുറിച്ച് സ്പീക്കർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഡി.ജി.പി.യുടെ നിർദേശാനുസരണമാണ് ഗാന്ധിനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതിയെ തൃശ്ശൂരിലെ ഫ്ളാറ്റിൽനിന്നാണ് പോലീസ് പിടികൂടിയത്. മുണ്ടക്കയത്തും ഇയാൾ സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.നഷ്ടപ്പെട്ടത് ചെറിയ തുകയായതിനാൽ പലരും പരാതിപ്പെട്ടിരുന്നില്ല.
2019-ൽ തിരുവനന്തപുരത്ത് ജോലി തട്ടിപ്പ് നടത്തിയതിനും പ്രവീൺ അറസ്റ്റിലായിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കോട്ടയം കേന്ദ്രീകരിച്ച് വീണ്ടും തട്ടിപ്പ് തുടർന്നത്.