സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ത്രീപീഡന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഈ ജില്ലയിൽ...


തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീപീഡനക്കേസുകളില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്. 11 വര്‍ഷത്തിനിടെ സംസ്ഥാന വനിത കമ്മിഷന് കീഴില്‍ ഏറ്റവും കൂടുതല്‍ സ്ത്രീധന പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 2010 ജനുവരി ഒന്ന് മുതല്‍ 2021 ജൂണ്‍ 23 വരെയുള്ള കണക്കുകള്‍ പ്രകാരം 447 സ്ത്രീധന പീഡനക്കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്ത്രീപീഡന കേസുകളും ഗാര്‍ഹിക പീഡനക്കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ഈ ജില്ലയില്‍ തന്നെയാണ്. യഥാക്രമം 2544, 3476 എന്നിങ്ങനെയാണ് ഈ കേസുകളുടെ കണക്ക്. ഇതില്‍
1565 സ്ത്രീപീഡന കേസുകളും 2569 ഗാര്‍ഹിക പീഡന കേസുകളും കമ്മീഷന്‍ തീര്‍പ്പാക്കുകയും ചെയ്തു. 

കാസര്‍കോട് ജില്ലയിലാണ് 2010 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഏറ്റവും കുറവ് സ്ത്രീധന പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്: 12. സ്ത്രീപീഡനക്കേസുകളുടെ എണ്ണത്തില്‍ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്:126.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.