തന്റെ​ മരണത്തിനുത്തരവാദി ഭര്‍ത്താവും അമ്മായിയമ്മയും, ഇരുവരെയും വെറുതെ വിടരുത്; ഭർതൃവീട്ടിലെ ഞെട്ടിക്കുന്ന സ്​ത്രീധന പീഡനം വീഡിയോ റെക്കോർഡ് ചെയ്തു ബന്ധുവിന് അയച്ചുകൊടുത്ത ശേഷം യുവതി ജീവനൊടുക്കി


നാഗര്‍കോവില്‍: ഭർത്താവിന്റെയും, ഭർതൃ വീട്ടുകാരുടെയും സ്​ത്രീധന പീഡനം സഹിക്കവയ്യാതെ യുവതി ഭര്‍തൃഗ്രഹത്തിൽ തൂങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശിനിയായ ജോതിശ്രീയാണ്​ താൻ നേരിടുന്ന പീഡന വിവരം വിഡിയോ സന്ദേശത്തിലൂടെ ബന്ധുക്കള്‍ക്ക്​ അയച്ച്‌​ നല്‍കിയ ശേഷം ജീവനൊടുക്കിയത്. സ്​ത്രീധന പീഡനം സഹിക്കാനാ​കാതെയാണ്​ താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും. ഭര്‍ത്താവും ഭര്‍തൃമാതാവുമാണ് തന്റെ​ മരണത്തിനുത്തരവാദി​യെന്നും, ഇരുവരെയും വെറുതെ വിടരുതെന്നുമാണ്​ ബന്ധുവിന്​ അയച്ച വിഡിയോ സന്ദേശത്തിലും ആത്മഹത്യകുറിപ്പിലും യുവതി പറയുന്നത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു യുവതിയുടെയും ആരോപണ വിധേയനായ ബാലമുരുകന്‍റെയും വിവാഹം. അറുപത്​ പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും സ്​ത്രീധനമായി നല്‍കിയത്​. സ്വര്‍ണം കൈമാറിയെങ്കിലും 25 ലക്ഷം രൂപ കൈമാറാന്‍ വൈകി. ഇതിനെ ത​ുടര്‍ന്ന്​ കല്യാണം ക​ഴിഞ്ഞ്​ പിറ്റേന്ന്​ മുതല്‍ പെണ്‍കുട്ടി ഭര്‍തൃഗൃഹത്തില്‍ പീഡനത്തിനിരയായതായി ബന്ധുക്കള്‍ പറയുന്നു.

അതേസമയം വിഡിയോ സന്ദേശവും ആത്മഹത്യകുറിപ്പും ഭര്‍തൃവീട്ടുകാര്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത്​ ബന്ധുവിന്​ അയച്ച്‌​ നല്‍കിയിരുന്നു. തുടര്‍ന്ന്​ നല്‍കിയ പരാതിയിലാണ്​ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ്​ കേസെടുത്തത്​.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.