ലക്ഷദ്വീപിനെ കോർപറേറ്റുകള്‍ക്ക് വില്‍ക്കാന്‍ അനുവദിക്കില്ല: ടി എൻ പ്രതാപൻ എം പി | Tn Prathapan Mp


എസ് വൈ എസ് തൃപ്രയാര്‍ സോണില്‍ എംപീസ് കെയര്‍ പദ്ധതിക്ക് തുടക്കമായിതളിക്കുളം: പൊതു മേഖലകളെ സ്വകാര്യ വത്കരിക്കാനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമായാണ് ലക്ഷദ്വീപിനെയും കരുവാക്കാൻ ശ്രമിക്കുന്നത്. കോർപറേറ്റ് ഭീമന്മാരുടെ വാലാട്ടികളായി കേന്ദ്ര ഗവണ്‍മെന്‍റ് മാറുന്നത് തീർത്തും അപലപനീയമാണ്. ഫാസിസത്തിന്റെ കിരാതമായ ക്രൂരതക്കെതിരെ നാം ഒന്നായി ചെറുക്കണമെന്ന് ടി എൻ പ്രതാപൻ എം പി ആവശ്യപ്പെട്ടു. എസ് വൈ എസ് തൃപ്രയാർ സോണില്‍ എംപീസ് കെയര്‍ പദ്ധതി ഉൽഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് വൈ എസ് തൃപ്രയാര്‍ സോണില്‍ കോവിഡാനന്തര അണുനശീകരണം നടത്താനുള്ള ഫോഗിങ്ങ് യന്ത്രം ടി. എന്‍ പ്രതാപന്‍ എം.പിയില്‍ നിന്ന് സോണ്‍ സാന്ത്വനം എമര്‍ജന്‍സി ടീം ഏറ്റുവാങ്ങി. തളിക്കുളത്ത് വെച്ചു നടന്ന ചടങ്ങില്‍ എസ്.വൈ.എസ് സോണ്‍ ജന:സെക്രട്ടറി കെ.കെ ശമീര്‍ സഖാഫി അദ്ധ്യക്ഷനായി.എംപീസ് കോവിഡ് കെയര്‍ കോര്‍ഡിനേറ്റര്‍ സി.എം നൗഷാദ്,സോണ്‍ നേതാക്കളായ സയ്യിദ് നൗഫല്‍ പി.എം, ബഷീര്‍ യു.എം, ഷഫീല്‍ കെ.എ, അന്‍സാര്‍ കെ.കെ എന്നിവര്‍ സംസാരിച്ചു. തൃപ്രയാര്‍ സോണിനു കീഴിലുള്ള വലപ്പാട്, ചേര്‍പ്പ്, തളിക്കുളം, വാടാനപ്പള്ളി എന്നീ സര്‍ക്കിളുകളിൽ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കാലയളവില്‍ 16 ലക്ഷം രൂപയുടെ സാന്ത്വന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഇരുപത്തഞ്ചോളാം കോവിഡ് മൃതദേഹങ്ങളുടെ സംസ്കരണം എസ് വൈ എസ് സാന്ത്വനം എമർജൻസി ടീമിന്‍റെ നേതൃത്വത്തിൽ സോൺ പരിധിയിൽ നടന്നു. ഭക്ഷ്യ കിറ്റ് വിതരണം, മരുന്നുകൾ എത്തിച്ചു നൽകുക,വിവാഹ ധനസഹായം,ചികിത്സാ ധനസഹായം തുടങ്ങി നിരവധി സ്തുത്യർഹങ്ങളായ പ്രവർത്തനങ്ങളും സോണിനു കീഴിൽ നടന്നുകൊണ്ടിരിക്കുന്നു.

*SჄS Thriprayar Zone Public Relation*

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.