കൊച്ചിയിൽ ട്രാന്‍സ്‌ജെന്‍ഡര്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം- transgender




കൊച്ചി: വൈറ്റിലയിലെ വാടക വീട്ടില്‍ ട്രാന്‍സ്‌ജെന്‍ഡറെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യാണ് മരിച്ചത്. കോവിഡ് ബാധിച്ചാണോ മരമമെന്ന് സംശയമുണ്ട്. ബുധനാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെയാണ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.

പനിയും ഛര്‍ദിയുമായി മുറിയില്‍ ഇവര്‍ക്ക് സുഹൃത്തുക്കളാണ് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നത് പറയുന്നു. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. കോവിഡ് പരിശോധന നടത്തിയിരുന്നതായും വിവരം ലഭിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.