ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രചരിപ്പിച്ച് വീണ്ടും ട്വിറ്റര്‍ വിവാദത്തിൽ. ജമ്മുകശ്മീരും ലഡാക്കും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് ട്വിറ്ററിന്റെ ഔദ്യോഗിക പേജിലുള്ളത്. ട്വിറ്ററിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
‘ട്വീപ്പ് ലൈഫ്’ വിഭാഗത്തിലാണ് ജമ്മു-കശ്മീരും ലഡാക്കും ഒഴിവാക്കിയുള്ള ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ടത്. ട്വിറ്റർ ഉപയോക്താക്കൾ തന്നെയാണ് ഈ പിഴവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. തുടർന്ന് രൂക്ഷ വിമർശനമാണ് ഉപയോക്താക്കളിൽ നിന്ന് ഉയർന്നത്. പുതിയ ഐ.ടി നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാറുമായി പോര് കനക്കുന്നതിനിടെ വീണ്ടും വിവാദം സൃഷ്ടിച്ച ട്വിറ്ററിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന.