യൂറോ കപ്പ്; ഷൂട്ട് ഔട്ടില്‍ ലോക ചാമ്പ്യന്‍മാരെ അട്ടിമറിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്


യൂറോകപ്പില്‍ നിന്ന് ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് പുറത്തായി. ഷൂട്ടൗട്ടില്‍ തോറ്റത് സ്വറ്റ്‌സര്‍ലന്‍ഡിനോടാണ്. അഞ്ചിന് എതിരെ നാല് ഗോളുകള്‍ക്കാണ് തോറ്റത്. ഫ്രാന്‍സ് സൂപ്പര്‍ താരം എംബാപെയാണ് പെനാല്‍റ്റി കിക്ക് പാഴാക്കിയത്. ഹാരിസ് സെഫറോവിച്ചിലൂടെ ഗോള്‍ നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെ മൂന്ന് ഗോള്‍ നേടി ഫ്രാന്‍സ് വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ അവസാന സെക്കന്റുകളില്‍ സമനില പിടിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും കളിയെ നയിച്ചു.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമും മൂന്ന് ഗോള്‍ വീതം നേടി. ഫ്രാന്‍സിനെ അട്ടിമറിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ നേരിടും. ക്രൊയേഷ്യയെ തകര്‍ത്താണ് സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്വന്തം ഗോള്‍ കീപ്പറുടെ സെല്‍ഫ് ഗോളില്‍ പിന്നില്‍ പോയ സ്പാനിഷ് പട മൂന്ന് ഗോളടിച്ച് ലീഡെടുത്തു. ക്രൊയേഷ്യ 3-3ന് സ്‌പെയിനെ സമനിലയില്‍ കുരുക്കി. എക്ട്രാ ടൈമില്‍ ക്രൊയേഷ്യയെ സ്‌പെയിന്‍ മറികടന്നു. അഞ്ച് ഗോളുകള്‍ സ്‌പെയിന്‍ നേടി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.