ബജറ്റില്‍ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ല; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ | Vdതിരുവനന്തപുരം: ബജറ്റില്‍ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നയപ്രഖ്യാപനവും ബജറ്റും രാഷ്ട്രീയ പ്രഖ്യാപനമായി. പുത്തരിക്കണ്ടം മൈതാനയില്‍ പ്രഖ്യാപിക്കേണ്ടത് ബജറ്റിലൂടെ പ്രഖ്യാപിക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബജറ്റിന്‍റെ ആദ്യ ഭാഗം ശരിയായ രാഷ്ട്രീയ പ്രസംഗമാണ്. സാമ്ബത്തിക കാര്യങ്ങളെ കുറിച്ചുള്ള അവ്യക്തത വളരെ വ്യക്തമാണ്. അധിക ചെലവ്
1715 കോടി അധിക ചെലവ് എന്നാണ് പറയുന്നത്. 20,000 കോടി ഉത്തജക പാക്കേജ് അധിക ചെലവ് അല്ലെ? കുടിശിക കൊടുത്തു തീർക്കൽ എങ്ങനെ ഉത്തേജക പാക്കേജ് ആകും? 21,715 കോടി അധിക ചെലവ് ആയേനെ. റവന്യു കമ്മി 36,000 കോടി ആവേണ്ടതായിരുന്നു.

ബജറ്റിലെ എസ്റ്റിമേറ്റ് തന്നെ അടിസ്ഥാനം ഇല്ലാത്തതാണ്.8900 കോടി നേരിട്ട് ജനങ്ങളുടെ കയ്യിലെത്തിക്കുമെന്ന് പറഞ്ഞത് കാപട്യമാണ്. കരാർ കുടിശ്ശികയും പെൻഷൻ കുടിശ്ശികയും കൊടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. 5000 കോടി ബാക്കി വച്ചിട്ടാണ് പോയതെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. അതേ കുറിച്ച് ബജറ്റിൽ സൂചനയില്ലെന്നും വി ഡി സതീശൻ വിമർശിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.