സ്വകാര്യതാനയം അംഗീകരിക്കാന്‍ ഉപയോക്താക്കൾക്ക് മേൽ സമ്മര്‍ദ്ദം ചെലുത്തുന്നു; വാട്സപ്പിനെതിരെ കേന്ദ്രം ഹൈക്കോടതിയിൽ | Whatsapp

ന്യൂഡല്‍ഹി: വാട്സ്ആപ്പിന്റെ സ്വകാര്യത നയത്തിനെതിരെ വീണ്ടും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍. പരിഷ്‌കരിച്ച സ്വകാര്യതാ നയം അംഗീകരിപ്പിക്കുന്നതിന് ഉപയോക്താക്കളില്‍ന്മേല്‍ വാട്സ്ആപ്പ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. സ്വമേധയായുള്ള അനുമതിയില്ലാതെ ഡാറ്റ പങ്കുവെയ്ക്കുന്ന വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഡല്‍ഹി ഹൈക്കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. പുതിയ നയത്തിന്റെ പേരില്‍ ചൂഷണമാണ് വാട്സ്ആപ്പ് നടത്തുന്നതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

വാട്സ്ആപ്പ് കൗശലത്തിലൂടെ ജനങ്ങളെ അവരുടെ പോളിസികള്‍ അംഗീകരിപ്പിക്കുകയാണ്. സമ്മതം വാങ്ങിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നോട്ടിഫിക്കേഷനുകള്‍ ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പ് അയക്കുന്നത് തടയണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് പുതിയ സ്വകാര്യതാ നിയമം നിലവില്‍വരുന്നതിന് മുമ്പ് വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം അംഗീകരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.

കോമ്പറ്റീഷന്‍ നിയമത്തിന്റെ നാലാം വകുപ്പ് വാട്സ്ആപ്പ് ലംഘിച്ചുവെന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തിയതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ നയത്തിന്റെ പേരില്‍ ചൂഷണമാണ് വാട്സ്ആപ്പ് നടത്തുന്നതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. സ്വമേധയായുള്ള അനുമതി ഇല്ലാതെ ഡാറ്റ പങ്കുവെയ്ക്കുന്ന വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. പുതിയ നയം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന പൊതുതാല്പര്യ ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.