നറുക്കെടുപ്പിന് 10 മിനിറ്റ് മുമ്പെടുത്ത ടിക്കറ്റിന് 10 കോടി രൂപ സമ്മാനം; സന്തോഷ കൊടുമുടിയിൽ 23 കാരി


നറുക്കെടുപ്പിന്റെ അവസാന നിമിഷമെടുത്ത ടിക്കറ്റിന് 10 കോടി രൂപ ലോട്ടറിയടിച്ച് സ്കോട്ട്ലൻഡുകാരിയായ യുവതി. ഒരു മില്യൺ പൗണ്ടിലധികമാണ് (ഏകദേശം 10.3 കോടി രൂപ) സമ്മാന തുക. ലോട്ടറിയുടെ നറുക്കെടുപ്പിന്‌ ഏതാണ്ട് 10 മിനിറ്റ് മുമ്പാണ്‌ 23 കാരിയായ അലീഷ്യ ഹാർപ്പർ ടിക്കറ്റ് വാങ്ങിയത്. നറുക്കെടുപ്പ് ഫലം അറിഞ്ഞതോടെ സന്തോഷത്തിന്റെ കൊടുമുടിയിലാണ് അലീഷ്യ.

യൂറോപ്യൻ യൂണിയന് കീഴിലുള്ള അംഗരാജ്യങ്ങൾക്കായി നടത്തുന്ന യൂറോ മില്ല്യൻ‌സ് എന്ന ലോട്ടറി നറുക്കെടുപ്പിലാണ് യുവതി ഭാഗ്യനേട്ടം കൈവരിച്ചത്. ടിക്കറ്റ് വിൽപ്പന അവസാനിക്കാന്‍ 10 മിനിറ്റ് മാത്രം അവശേഷിക്കെ ടിക്കറ്റ് വാങ്ങിയ അലീഷ്യയെയാണ്‌ ഭാഗ്യ ദേവത കടാക്ഷിച്ചത്. ലോട്ടറിയിലെ സമ്മാനത്തുകയായി 10.3 കോടി ഇന്ത്യന്‍ രൂപയ്ക്കു സമാനമായ ഒരു ദശലക്ഷം പൗണ്ടാണ്‌ അലീഷ്യയ്ക്കു ലഭിച്ചത്. ഗർഭിണിയായ അലീഷ്യ തന്റെ ആദ്യത്തെ കുഞ്ഞ് സെപ്റ്റംബറിൽ പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

“ഞാൻ സാധാരണയായി നാഷണല്‍ ലോട്ടറി അപ്ലിക്കേഷൻ വഴിയാണ് ടിക്കറ്റ് എടുക്കാറുള്ളത്. നാഷണല്‍ ലോട്ടറി അക്കൗണ്ടിൽ കുറച്ചധികം പൗണ്ട് മിച്ചമുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ എന്തായാലും ഒരു ലോട്ടറി വാങ്ങാൻ തീരുമാനിക്കുകയായിരുന്നു, ” മിററിനോട് അലീഷ്യ വ്യക്തമാക്കി.

അലീഷ്യ വാങ്ങിയ ആ ടിക്കറ്റിലെ നമ്പറും 'യൂറോ മില്ല്യൺസ് മില്യണയർ മേക്കർ' കോഡായി തെരഞ്ഞെടുത്ത നമ്പറും ഒന്നായിരുന്നു. അങ്ങനെ ഒറ്റരാത്രി കൊണ്ട് അലീഷ്യ കോടീശ്വരിയായി മാറി. “ഞാൻ വാങ്ങിയ ലോട്ടറിയിലെ നമ്പറുകൾ് യൂറോ മില്ല്യൺസ് മില്യണയർ മേക്കർ കോഡുമായി പൊരുത്തപ്പെടുന്നത് കണ്ടപ്പോൾ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല,” ആവേശഭരിതയായി അലീഷ്യ പറഞ്ഞു.

കോഡ് ഒന്നുതന്നെയാണെന്ന് സ്ഥിരീകരിക്കാനായി ഭർത്താവിനെ കൂടി വിളിച്ചതായും അലീഷ്യ പറഞ്ഞു. ഈ വാർത്ത ആദ്യം പുറത്തു വന്നതോടെ താൻ ശരിക്കും ഞെട്ടിപ്പോയെന്നും അലീഷ്യ കൂട്ടിച്ചേർത്തു. തനിക്കു ചുറ്റുമുള്ള എല്ലാവരും തന്നോടൊപ്പം സന്തോഷിക്കുന്നതായും അവള്‍ പറഞ്ഞു. എന്നാൽ, ചെക്ക് കാണാതെ തന്റെ മുത്തശ്ശി ഇക്കാര്യം വിശ്വസിക്കില്ലെന്നും അലീഷ്യ കൂട്ടിച്ചേർത്തു.

23 കാരിയായ അലീഷ്യ ഇപ്പോൾ തന്റെ ഭാവിജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. ഈ വമ്പന്‍ ജാക്ക്‌പോട്ടിലൂടെ, അലീഷ്യ തന്റെ സാമ്പത്തിക സ്ഥിതിയും ഒപ്പം തന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ഭാവിയും സുരക്ഷിതമാക്കുമെന്ന് വ്യക്തമാക്കി. ലോട്ടറി പണം കിട്ടിയാല്‍ ആദ്യം തന്റെ സ്വപ്ന ഭവനം സ്വന്തമാക്കുമെന്നും അലീഷ്യ പറയുന്നു. മാത്രമല്ല, തന്റെ കുട്ടിയുടെ കഴിവുകള്‍ക്ക് അനുസരിച്ച് അവളെ വർത്തുമെന്നും അതിനേക്കാളുപരി കുട്ടിയില്‍ നല്ല മൂല്യങ്ങൾ വളർത്തിയെടുക്കുമെന്നും അലീഷ്യ പറഞ്ഞു.

തൊഴിൽപരമായി ഒരു ഡിജിറ്റൽ ഇല്ലസ്ട്രേറ്ററാകാനാണ്‌ അലീഷ്യയുടെ ആഗ്രഹം. തന്റെ സ്വപ്നത്തിലുള്ള ഒരു കരിയർ സ്വന്തമാക്കുന്നതിനാവശ്യമായ എല്ലാ കാര്യങ്ങളും ഇപ്പോൾ അവൾക്കുണ്ട്. ഉചിതമായ സമയത്ത് ഒരു കോളേജില്‍ അല്ലെങ്കിൽ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് മികച്ച കോഴ്സ് ചെയ്യാനും അലീഷ്യ ആലോചിക്കുന്നുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.