കോഴിക്കോട് 10 വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; പതിനൊന്നും പന്ത്രണ്ടും വയസുള്ള രണ്ടു കുട്ടികൾ പിടിയിൽ: ഞെട്ടിക്കുന്ന സംഭവം പുറത്തായത് അയൽവാസികളായ വീട്ടുകാർ തമ്മിലുള്ള തർക്കത്തിനിടെ


കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ പത്തുവയസുകാരിയെ കൂട്ടുകാർ ചേർന്ന് പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. തീരപ്രദേശത്തെ ഒരു കോളനിയിൽ മൂന്നു മാസം മുൻപാണ് സംഭവം നടന്നത്. രക്ഷിതാക്കളില്ലാത്ത സമയം നോക്കി കുട്ടിയെ വീട്ടിലെത്തിച്ച ശേഷം കൂട്ടുകാർ പീഡിപ്പിക്കുകയായിരുന്നു.

ഈ വിവരം കുട്ടി തന്നെ പറഞ്ഞിരുന്നെങ്കിലും രക്ഷിതാക്കൾ കാര്യമാക്കിയിരുന്നില്ല. പിന്നീട് മൂന്നു ദിവസം മുൻപ് വീട്ടുകാർ തമ്മിലുണ്ടായ തർക്കത്തിൽ വിഷയം വീണ്ടും ഉയർന്നതോടെയാണ് നാട്ടുകാർ വിവരമറിയുന്നതും പോലീസിൽ വിവരമറിയിക്കുന്നതും. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പീഡനം നടന്നതായി വ്യക്തമാവുകയും വീട്ടുകാരിൽ നിന്നും പരാതി എഴുതി വാങ്ങി അന്വേഷണം തുടങ്ങുകയുമായിരുന്നു.

11, 12 വയസ്സുകാരാണ് പിടിയിലായ പ്രതികൾ. പ്രതികളായ കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്ത് ജുവൈനൽ കോടതിയിൽ ഹാജരാക്കി. കോഴിക്കോട് സിറ്റി അസിസ്റ്റൻറ് കമ്മീഷണർ പി ബിജുരാജിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.