തവക്കൽനയിൽ തിരുത്തൽ; സൗദിയിൽ പ്രവാസികൾ അടക്കം 122 പേർ കൂടി അറസ്റ്റിൽ


റിയാദ്: കോവിഡ് 19 ന്റെ ഭാഗമായി രൂപം നൽകിയ തവക്കൽനാ ആപ്പിൽ പ്രദർശിപ്പിക്കുന്ന ആരോഗ്യനിലയിൽ തിരുത്തലുകൾ വരുത്തിയതിന് 122 പേരെ കൂടി അറസ്റ്റ് ചെയ്തതായി കൺട്രോൺ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ അറിയിച്ചു. പണം ഈടാക്കി ആരോഗ്യനിലയിൽ തിരുത്തലുകൾ വരുത്തി നൽകുമെന്ന് അറിയിച്ചുള്ള പരസ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ട് അന്വേഷണങ്ങൾ നടത്തിയാണ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരും മധ്യവർത്തികളായ സൗദി പൗരന്മാരും വിദേശികളും ആരോഗ്യനിലയിൽ തിരുത്തലുകൾ വരുത്തിയതിന്റെ പ്രയോജനം ലഭിച്ചവരും അടക്കമുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തത്

ഈ കേസിൽ വിശദമായ അന്വേഷണം നടത്തിയതിലൂടെയാണ് കുറ്റക്കാരായ 122 പേരെ കൂടി പിന്നീട് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഇവരെല്ലാവരും കുറ്റസമ്മതം നടത്തിയതായി കൺട്രോൺ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.