ഏഴാം ക്ലാസുകാരിയായ മകളെ അമ്മ പണം വാങ്ങി കാമുകനും സുഹൃത്തിനും വിറ്റു; 13 കാരി നേരിട്ടത് ക്രൂരമായ ലൈംഗിക പീഡനം; അമ്മയും കാമുകനും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ: ഞെട്ടിക്കുന്ന സംഭവം പത്തനംതിട്ടയിൽ


പത്തനംതിട്ട: ആറന്മുളയിൽ പതിമൂന്നുകാരിയായ മകളെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനുമായി വിറ്റു. പെൺകുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു. പീഡനവാര്‍ത്ത പുറത്തറിഞ്ഞതോടെയാണ് അമ്മ കാമുകന് മകളെ വിറ്റതാണെന്ന കാര്യം വെളിപ്പെട്ടത്.

കേസില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ കായംകുളം സ്വദേശിയായ ബിപിൻ, ഇയാളുടെ സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്കെതിരെ ആറന്മുള പൊലീസ് കേസെടുത്തു. ഇവരുടെ ഒപ്പമായിരുന്ന പെൺകുട്ടിയെ മോചിപ്പിച്ചു.
ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. ടിപ്പർ ലോറി ഡ്രൈവറാണ് അമ്മയുടെ കാമുകൻ.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.