കാസർകോട് 14 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; വീടിന് സമീപത്തെ കടയുടമ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ


പ്രതീകാത്മക ചിത്രം

കാസര്‍കോട്: കാസർകോട് ഉളിയത്തടുക്കയില്‍ 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രദേശവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പങ്കുണ്ടെന്ന സംശയിക്കുന്ന മറ്റൊരാൾ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പരിലേക്ക് ലഭിച്ച വിവരത്തിന്‍റെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡന വിവരം പുറത്തുവന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേർ അറസ്റ്റിലായത്. കുട്ടി സ്ഥിരമായി സാധനം വാങ്ങാന്‍ എത്തിയ കടയുടമ ഉൾപ്പടെയാണ് അറസ്റ്റിലായത്. ഇവർ കുട്ടിയെ മറ്റു സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പെൺകുട്ടിയെ. ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.