ഈ മികച്ച സ്മാർട്ട്ഫോണുകൾ 15000 രൂപയിൽ താഴെ മാത്രം നൽകി ഈ മാസത്തിൽ സ്വന്തമാക്കാം...


ഇന്ത്യയിൽ ധാരാളം ആവശ്യക്കാരുള്ള സ്മാർട്ട്ഫോൺ വില വിഭാഗമാണ് 15000 രൂപയിൽ താഴെയുള്ളത്. അതുകൊണ്ട് തന്നെ ധാരാളം ഡിവൈസുകളും ഈ വിഭാഗത്തിൽ കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസവും ചില കിടിലൻ ഡിവൈസുകൾ ഈ വിഭാഗത്തിൽ അവതരിപ്പിച്ചിരുന്നു. മികച്ച ക്യാമറകൾ, വലിയ ബാറ്ററി, ഗെയിമിങ് പോലും സുഗമമാക്കുന്ന ഡിസ്പ്ലെയും കരുത്തുള്ള പ്രോസസറുമെന്നാണ് ഈ വില വിഭാഗത്തിൽ ഇന്ന് ലഭ്യമാണ്.

ജൂലൈ മാസത്തിൽ നിങ്ങൾക്ക് വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ പോക്കോ, റെഡ്മി, റിയൽമി എന്നീ ചൈനീസ് ബ്രാന്റുകളുടെ ഡിവൈസുകളാണ് ഉള്ളത്. അഞ്ച് ഡിവൈസുകളാണ് നമ്മൾ ഈ വിഭാഗത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ഡിവൈസുകളെല്ലാം മികച്ച ഡിസൈനും സവിശേഷതകളും നൽകുന്നവയാണ്. നിങ്ങൾ സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ ഈ ഡിവൈസുകൾ പരിഗണിക്കാം.

പോക്കോ എം3 പ്രോ 5ജി

പോക്കോ എം3 പ്രോ 5ജി വിപണിയിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ്. പോക്കോ എം3യുടെ പരിഷ്കരിച്ച പതിപ്പാണ് ഇത്. ആകർഷകമായ ഡിസൈനാണ് ഡിവൈസിൽ ഉള്ളത്. ഇത് കൂടാതെ 90Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയും ഡിവൈസിൽ ഉണ്ട്. ഡൈനാമിക് സ്വിച്ച് ഫീച്ചർ, ഹോൾ-പഞ്ച് ഡിസ്പ്ലേ എന്നിവയുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസിയാണ്. 6 ജിബി റാമും 128 ജിബി വരെ സ്റ്റോറേജുമായിട്ടാണ് ഡിവൈസ് വരുന്നത്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. ഇതിൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ നൽകിയിട്ടില്ല.

റെഡ്മി നോട്ട് 10എസ്

ജൂൺ മാസത്തിൽ ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോണിൽ 60 ഹെർട്സ് അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി95 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 5000 എംഎഎച്ച് ബാറ്ററിയും സ്മാർട്ട്ഫോണിൽ ഉണ്ട്. ആൻഡ്രോയിഡ് 11ൽ ആണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയും ഈ സ്മാർട്ട്ഫോണിൽ ഉണ്ട്. സെൽഫികൾക്കായി മുൻവശത്ത് 13 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്.

റിയൽ‌മി 8 5ജി

5ജിയുള്ള സ്മാർട്ട്ഫോൺ വേണമെന്നുണ്ടെങ്കിൽ തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണാണ് റിയൽ‌മി 8 5ജി. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + 90 ഹെർട്സ് ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 90.5 സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 405 പിപിഐ പിക്‌സൽ ഡെൻസിറ്റി എന്നിവയും ഈ ഡിവൈസിൽ ഉണ്ട്. ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. 48 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ മോണോക്രോം ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഡിവൈസിൽ ഉണ്ട്. 16 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഡിവൈസിന്റെ മറ്റൊരു പ്രധാന ആകർഷണം.

പോക്കോ എക്സ്3

പോക്കോ എക്സ്3 കരുത്തുള്ള സ്മാർട്ട്ഫോൺ ആണ്. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഈ ഡിവൈസിൽ ഉള്ളത്. 6000 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 732 എസ്ഒസിയാണ്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ, 13എംപി സെക്കന്ററി സെൻസർ, രണ്ട് 2എംപി സെൻസറുകൾ എന്നിവയും ഡിവൈസിൽ ഉണ്ട്. 20 എംപി ഫ്രണ്ട് ക്യാമറയാണ് ഡിവൈസിൽ നൽകിയിട്ടുള്ളത്.

റിയൽമി നാർസോ 30

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിപണിയിൽ എത്തിയ ഈ ഡിവൈസിഷ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഉള്ളത്. 48എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പിലെ മറ്റ് രണ്ട് ക്യാമറകും 2എംപി വീതമാണ്. 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 5000 mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. 30W ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി95 പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.