16 കാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 12 വയസ്സുള്ള സഹോദരൻ അറസ്റ്റിൽ


16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിടിയിലായത് ഇളയ സഹോദരൻ. ഗ്രേറ്റർ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. പെൺകുട്ടിയുടെ സഹോദരനായ പന്ത്രണ്ടു വയസ്സുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
വീട്ടുജോലികൾ ചെയ്ത് ഉപജീവന മാർഗം കണ്ടെത്തിയിരുന്ന സ്ത്രീയാണ് കുട്ടികളുടെ മാതാവ്. അമ്മയ്ക്കൊപ്പം പെൺകുട്ടിയും വീടുകളിൽ പോയിരുന്നു. ഇവർ ജോലി ചെയ്തിരുന്ന വീട്ടിലുള്ളവരാണ് വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

പെൺകുട്ടി ക്ഷീണിതയും വയറ് വലുതായിരിക്കുന്നതും കണ്ട് വീട്ടുകാർ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോൾ സഹോദരൻ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കാര്യം പെൺകുട്ടി വെളിപ്പെടുത്തി. മൂന്ന് മാസം ഗർഭിണിയാണ് കുട്ടി.
നാല് സഹോദരങ്ങളാണ് പെൺകുട്ടിക്കുള്ളത്. മാതാപിതാക്കൾക്കൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. പിതാവ് നിർമാണ തൊഴിലാളിയാണ്.

അമ്മയ്ക്കൊപ്പം പെൺകുട്ടിയും വീട്ടുജോലിക്ക് പോയിരുന്നു.
പെൺകുട്ടിയിൽ നിന്നും വിവരം അറിഞ്ഞ ഇവർ ജോലി ചെയ്തിരുന്ന വീട്ടിലെ ആളാണ് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്. പൊലീസ് അന്വേഷണത്തിൽ പെൺകുട്ടി സംഭവത്തെ കുറിച്ച് അമ്മയോട് സൂചിപ്പിച്ചതായി കണ്ടെത്തി. എന്നാൽ അമ്മ ഇത് കാര്യമായി എടുത്തിരുന്നില്ലെന്ന് പൊലീസ് പറയുന്നു. മകൾ ഗർഭിണിയാണെന്ന കാര്യം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. മകളുടെ അസുഖത്തിന്റെ കാരണം അണുബാധയാണെന്നായിരുന്നു കരുതിയത് എന്നും പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.