സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം നാളെമുതൽ; ശർക്കരവരട്ടിയും വറുത്തുപ്പേരിയും ഉൾപ്പെടെ കിറ്റിൽ 16 ഇനം സാധനങ്ങൾ


തിരുവനന്തപുരം: ഓണക്കിറ്റിന്റെ വിതരണം ശനിയാഴ്‌ച തുടങ്ങും. സംസ്ഥാന ഉദ്ഘാടനം ശനിയാഴ്‌ച രാവിലെ 8.30ന്‌ ഇടപ്പഴഞ്ഞിയിലെ റേഷൻകടയിൽ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. മുൻ മാസങ്ങളിലേതുപോലെ എഎവൈ, മുൻഗണന, മുൻഗണനേതര സബ്‌സിഡി, മുൻഗണനേതര നോൺ സബ്‌സിഡി ക്രമത്തിൽ 16 വരെയാണ്‌ വിതരണം. പതിനാറ്‌ ഇനം സാധനം കിറ്റിലുണ്ടാകും.

ഒരു കിലോ പഞ്ചസാര, അരക്കിലോവീതം വെളിച്ചെണ്ണ, ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാംവീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ പൊടി ഉപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പായ്‌ക്കറ്റ് (20 ഗ്രാം) ഏലയ്‌ക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കരവരട്ടി/ ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, ഒരു തുണി സഞ്ചി എന്നിവയുണ്ടാകും. ശർക്കരവരട്ടിയും ഉപ്പേരിയും നൽകുന്നത് കുടുംബശ്രീയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.