ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 17 മരണം, 40ഓളം പേർക്ക് ഗുരുതര പരിക്ക്


കോട്ടബാറ്റോ: തെക്കന്‍ ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണു. 17 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. നാല്‍പ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

ജോളോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫിലിപ്പീന്‍സ് എയര്‍ഫോഴ്സിന്റെ സി-130 എന്ന വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ 92 പേര്‍ ഉണ്ടായിരുന്നതായി പ്രതിരോധ മന്ത്രി ഡെല്ഡഫിന്‍ ലോറെന്‍സാന അറിയിച്ചു. ഇതില്‍ മൂന്നു പൈലറ്റുമാരും അഞ്ച് ക്രൂ അംഗങ്ങളും ഉള്‍പ്പെടുന്നു.

തകര്‍ന്നുവീണ വിമാനത്തിന് തീപിടിച്ചതായാണ് സംഭവസ്ഥലത്ത് നിന്നുളള ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.