റോഡരികിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് മേൽ ട്രക്ക് പാഞ്ഞുകയറി, ഉറങ്ങിക്കിടക്കുകയായിരുന്ന 18 പേര്‍ക്ക് ദാരുണാന്ത്യം


ലഖ്നൗ: ട്രക്ക് റോഡരികിൽ പാർക്ക് ചെയ്ത ടൂറിസ്റ്റ് ബസിന് പിന്നിലിടിച്ചതിനെ തുടര്‍ന്ന് ബസ് പാഞ്ഞുകയറി വഴിയരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 18 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന ബസിന് മുന്നില്‍ കിടന്നുറങ്ങിയവരാണ് മരിച്ചത്. മരിച്ചവര്‍ ബീഹാര്‍ സ്വദേശികളാണെന്നാണ് നിഗമനം.

ഹരിയാനയില്‍ നിന്നും മടങ്ങിവരികയായിരുന്നവര്‍ ഞ്ചരിച്ചിരുന്ന ബസ് രാത്രിയില്‍ ഹൈവേയില്‍ വെച്ച് കേടാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നിര്‍ത്തിയിട്ട ബസിന് മുന്നിലായി വഴിയരികില്‍ കിടന്നുറങ്ങി.
ട്രക്ക് ആദ്യം ബസിന് പുറകില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ബസും ട്രക്കും തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിപ്പോകുകയായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.