ഭർത്താവിനെ ഉപേക്ഷിച്ച് 18 കാരി ഭർതൃപിതാവിനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു


കാൺപുർ: ഭർത്താവിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതി ഭർതൃപിതാവിനൊപ്പം താമസം തുടങ്ങി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി ഭർതൃപിതാവിനൊപ്പം താമസിക്കുന്ന വിവരം പുറത്തുവന്നത്.

യുവതിയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. എന്നാൽ തനിക്ക് ഭർത്താവിനെ വേണ്ടെന്നും, ഭർതൃപിതാവിനൊപ്പം പോയാൽ മതിയെന്നും അറിയിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ് ഇതിനെതിരെ ബഹളം വെച്ചെങ്കിലും പൊലീസ് യുവതിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പാണ് യുവതിയുടെ വിവാഹം നടത്തിയത്. എന്നാൽ ഭർത്താവിനൊപ്പം ആറു മാസം മാത്രമാണ് ഇവർ താമസിച്ചത്. ഭര്‍ത്താവിന്റെ മദ്യപാനം മൂലം യുവതി ഇയാളെ ഉപേക്ഷിച്ച്‌ പോകുകയായിരുന്നു. എന്നാൽ യുവതി വീട്ടിൽനിന്ന് പോയതിന് പിന്നാലെ ഭർതൃപിതാവിനെയും കാണാതാകുകയായിരുന്നു. ഏറെ കാലം യുവാവ് ഇരുവരെയും തെരഞ്ഞെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് കുറേ കാലം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

രണ്ടു ദിവസം മുമ്പാണ് അടുത്ത ഗ്രാമത്തിൽ യുവതിയും ഭർതൃപിതാവും ഒരുമിച്ച് താമസിക്കുന്നതായുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.
പോലീസ് സ്റ്റേഷനില്‍ പ്രശ്ന പരിഹാരത്തിനായി യുവാവും പിതാവും യുവതിയും എത്തിയെങ്കിലും യുവതി ഭര്‍തൃ പിതാവിനെ മതിയെന്നും അദ്ദേഹത്തിനൊപ്പമുള്ള ജീവിതം സന്തോഷകരമാണെന്നും അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് യുവതിയെ ഭർതൃപിതാവിനൊപ്പം പോകാൻ അനുവദിച്ചു

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.