തൃത്താല പീഡനം; കൂടുതല്‍ പെൺകുട്ടികൾ സംഘത്തിന്റെ കെണിയിൽ പെട്ടതായി പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍, ഇരകളെ സംഘം വലയിലാക്കുന്നത് സോഷ്യൽ മീഡിയ വഴി: 18 കാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്


പാലക്കാട്: തൃത്താല കറുകപുത്തൂരിൽ
മയക്കുമരുന്നിന് അടിമയാക്കി
18 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ
സംഭവത്തില്‍ കൂടുതൽ ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തല്‍. തന്നെ പീഡിപ്പിച്ച സംഘം കൂടുതല്‍ പെണ്‍കുട്ടികളെ സമാന രീതിയില്‍ പീഡിപ്പിച്ചതായി സംശയമുണ്ടെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. വലിയ സംഘം ഇതിന്‍റെ പിന്നിലുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.  

സംഭവത്തിന് പിന്നില്‍ വലിയ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന സംശയമാണ് ഇതോടെ ഉയരുന്നത്. തന്‍റെ സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍ ലഹരി റാക്കറ്റില്‍ കുരുങ്ങിയിട്ടുണ്ടെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ പെണ്‍കുട്ടികളെ വലയില്‍ വീ‍ഴ്ത്തുന്നതെന്നും പെണ്‍കുട്ടി പറയുന്നു. വീട്ടിലെ സാമ്ബത്തിക പ്രശ്നങ്ങള്‍ ചൂഷണം ചെയ്താണ് പട്ടാമ്ബിയിലെ പെണ്‍കുട്ടിയെ ലഹരിമരുന്നിന് അടിമയാക്കിയത്.

ആദ്യം ലഹരിമരുന്ന് നല്‍കിയെങ്കിലും ഉപയോഗിച്ചില്ലെന്നും നഗ്നചിത്രങ്ങളും വീഡിയോയും കൈയ്യിലുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. പഠിക്കുന്ന സ്കൂളിലെത്തി ഭീഷണി തുടര്‍ന്നതോടെ പഠനം നിര്‍ത്തേണ്ടി വന്നതായും സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് മയക്കുമരുന്ന് ഉപയോഗിച്ച്‌ തുടങ്ങിയതെന്നും കുട്ടി പറയുന്നു.

കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ തന്നേയും അമ്മയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ ഒന്നും തുറന്നു പറയാതിരുന്നത്. തുടര്‍ച്ചയായ ലഹരി ഉപയോഗം മൂലം മാനസിക നില തകരാറിലായിരുന്ന പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. പ്രശ്നങ്ങളെല്ലാം അവസാനിച്ചാല്‍ പാതി വ‍ഴിയില്‍ നിര്‍ത്തിയ പഠനം തുടരണമെന്ന് ആഗ്രഹമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. കൈയ്യില്‍ മുറിവുണ്ടാക്കിയതുള്‍പ്പെടെ ലഹരി മരുന്ന് ഉപയോഗിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില് നിന്ന് ലഭിച്ചത്.

പൊലീസില്‍ പരാതി നല്‍കിയാല്‍ തന്നെയും മകളെയും കൊന്നുകളയുമെന്നു ചിലര്‍ ഭീഷണി മുഴക്കി. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു. രണ്ടര വര്‍ഷം മുന്‍പു വാടകയ്ക്കു താമസിക്കുമ്ബോള്‍ അയല്‍വാസിയില്‍ നിന്നാണു മകള്‍ക്ക് ആദ്യ ദുരനുഭവം ഉണ്ടായത്.

20 വര്‍ഷത്തിലേറെയായി താമസിക്കുന്ന സ്ഥലത്തുനിന്നു മാറാന്‍ ഉടമ പറഞ്ഞതിനെത്തുടര്‍ന്ന്, മറ്റൊരു വീട്ടിലേക്കു മാറുന്ന സമയത്ത് രക്ഷകന്റെ റോളില്‍ എത്തിയ അയല്‍വാസിയില്‍ നിന്നാണു ചൂഷണത്തിന്റെ തുടക്കം. രക്ഷപ്പെടാനാകാത്ത വിധം മകള്‍ വലയില്‍ കുടുങ്ങിയെന്നും പരാതിയില്‍ പറയുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.