ലോകം കൈകോർത്തു, കുഞ്ഞു മുഹമ്മദിന്റെ ജീവിതം നിലനിർത്താൻ വേണ്ട 18 കോടി ഒഴുകിയെത്തി...


കണ്ണൂർ: ഒരിക്കൽ കൂടി കേരളം ലോകത്തിന് മുന്നിൽ കാരുണ്യത്തെ അടയാളപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസമായി കണ്ണൂർ ജില്ലയിലെ മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ എസ് എം ഒ ബാധിച്ചു ചികിത്സാ സഹായം തേടിയ കുഞ്ഞു പൈതൽ മുഹമ്മദിന്റെ നോവിനെ ലോലത്തിന്റെ കാരുണ്യ മനസ്സ് ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയായിരു.

വെറും ഏഴ് ദിവസം കൊണ്ടാണ് 18 കോടി എന്ന ഇത്രയും ഭീമമായ തുക സംഘടിപ്പിക്കാനായത് എന്നത് മലയാളി മനസ്സുകളുടെ കരുതലിനും ഐക്യബോധത്തിനും തെളിവായി. രണ്ട് പ്രളയങ്ങളെയും നിപ്പയെയുമെല്ലാം അതിജീവിക്കുന്നതില്‍ സംസ്ഥാനത്തെ ജനമനസ്സുകള്‍ കാണിച്ച ഇച്ഛാശ്ശക്തി തന്നെയാണ് ഇവിടെയും ദൃശ്യമായത്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും കമ്മിറ്റിയുടെ ബേങ്ക് അക്കൗണ്ടിലേക്ക് ചെറുതും വലുതുമായ പണമെത്തി. ആവശ്യമായ പണം ലഭിച്ചതോടെ അക്കൗണ്ട് ക്ലോസ് ചെയ്തതായും ഇനി ആരും പണമയക്കേണ്ടതില്ലെന്നും കല്യാശ്ശേരി എം എല്‍ എ. എം വിജിന്‍ പറഞ്ഞു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗം ബാധിച്ച മുഹമ്മദിനെ രക്ഷപ്പെടുത്താന്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ സോള്‍ജെന്‍സ്മ എന്ന മരുന്ന് വേണം. ഇതിന് 18 കോടി രൂപ വേണം. രണ്ടു വയസ്സിനുള്ളില്‍ അത് നല്‍കുകയും ചെയ്യണം. ഈ വരുന്ന നവംബറില്‍ മുഹമ്മദിന് രണ്ട് വയസ്സ് പൂര്‍ത്തിയാകും. അതിനു മുമ്പ് മരുന്ന് നല്‍കിയില്ലെങ്കില്‍ ഞരമ്പുകളെയും പേശികളെയും തുടര്‍ന്ന് അസ്ഥികളെയും രോഗം ബാധിക്കും. മുഹമ്മദിന് വേണ്ടിയുള്ള സഹായാഭ്യര്‍ഥനയെ സമൂഹം ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. എത്രയും വേഗം മരുന്ന് ലഭിച്ച് മുഹമ്മദ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായി നമുക്ക് പ്രാര്‍ഥിക്കാം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.