2 ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് കൊവിഡ് മരണത്തില്‍ നിന്ന് 98 ശതമാനം സംരക്ഷിക്കും: കേന്ദ്ര ആരോഗ്യ മന്ത്രാലയം


ന്യൂഡൽഹി: 2 ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നത് കൊവിഡ് മരണത്തില്‍ നിന്ന് തടയുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിന്‍ വെബ്‌സെറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു.

ഛണ്ഡീഗഡിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. 98 ശതമാനം സംരക്ഷണം കൊവിഡ് വാക്‌സിന്‍ എടുത്താല്‍ രോഗബാധയോടെയുള്ള മരണത്തില്‍ നിന്ന് ലഭിക്കുമെന്ന് പഠനം വ്യക്തമാക്കി. 92 ശതമാനം സംരക്ഷണം ആദ്യ ഡോസ് എടുക്കുമ്പോള്‍ ലഭിക്കും. നീതി ആയോഗ് അംഗമായ ബി കെ പോള്‍ പഠനം ശരിവച്ചു.

കേന്ദ്രം നേരത്തെ തന്നെ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ നല്‍കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇന്നലെയാണ് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയത്. കൊവിന്‍ വെബ്‌സെറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ സെന്ററില്‍ നേരിട്ടെത്തിയും വാക്‌സിനെടുക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍. ഡിസിജിഎ അംഗീകരിച്ച മൊഡേണ വാക്‌സിന്‍ ആദ്യ ബാച്ച് രണ്ട് ദിവസത്തിനുള്ളില്‍ രാജ്യത്തെത്തും. കേരളത്തില്‍ ആണ് ഏറ്റവും കൂടുതല്‍
പ്രതിദിന കൊവിഡ് രോഗികള്‍ രാജ്യത്തിപ്പോഴുള്ളത്. രാജ്യത്ത് 61 ശതമാനം കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് രണ്ടാം തരംഗത്തിലാണെന്നും കണ്ടെത്തല്‍.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.