കൂട്ടുകാരുടെ അതിര് കടന്ന തമാശ... മലദ്വാരത്തിലൂടെ എയര്‍കംപ്രസര്‍ കയറ്റി കാറ്റടിച്ചു, കുടല്‍ തകർന്ന് യുവാവ്​ ഗുരുതരാവസ്​ഥയില്‍, സുഹൃത്തുക്കളായ 2 പേർ അറസ്റ്റിൽ


ലക്‌നൗ: സുഹൃത്തുക്കൾ നടത്തിയ തമാശ തകര്‍ത്തത്​ യുവാവിന്റെ ജീവിതം. തമാശക്കെന്ന പേരില്‍ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന്​ നിര്‍ബന്ധിച്ച്‌​ സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍ തിരുകിക്കയറ്റി കാറ്റടിച്ചതോടെ​ യുവാവിന്റെ ആന്തരിക ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. ഗാസിയാബാദ്​ സ്വദേശിയായ സന്ദീപ്​ കുമാറിനുനേരെയായിരുന്നു അങ്കിത്​, ഗൗതം എന്നിവരുടെ ആക്രമണം.

സുഹൃത്തുക്കളായ അങ്കിതിനെയും ഗൗതമിനെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തു ​നോയ്​ഡ സെക്​ടര്‍ 63ലെ സ്ഥാപനത്തില്‍ ജോലിക്കാരാണ്​ മൂന്നുപേരും.കുടല്‍ തകര്‍ന്ന്​ ചികിത്സയിലുള്ള യുവാവി​ന്റെ സ്​ഥിതി അതീവഗുരുതരമാണെന്നാണ്‌​ റിപ്പോര്‍ട്ടുകള്‍ .ചെറുകുടലും വന്‍കുടലിന്റെ ഭാഗവും തകര്‍ന്നിട്ടുണ്ട്​. ആറു മാസത്തെ ചികിത്സ കൊണ്ടേ ഇത്​ ഭേദമാക്കാനാകൂ എന്നാണ്​ ഡോക്​ടര്‍മാര്‍ പറയുന്നത്​.

സ്വകാര്യഭാഗത്ത്​ എയര്‍ കംപ്രസര്‍ പൈപ്​ തിരുകിക്കയറ്റി സുഹൃത്തുക്കള്‍ കാറ്റ്​ അടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പിടിച്ചുവെച്ച്‌​ ആക്രമണം തുടര്‍ന്നു. അതിനിടെ ഛര്‍ദിക്കുകയായിരുന്നു. യുവാവ് നേരത്തെ മഞ്ഞപ്പിത്തം ബാധിച്ച്‌​ ഏറെയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്​ച വൈകുന്നേരം ജോലിക്കായി പുറപ്പെട്ടതായിരുന്നു. അവിടെയെത്തിയ ശേഷമാണ്​ കൂടെയുള്ളവര്‍ ഇങ്ങനെ ചെയ്തത്. യുപിയിൽ ഇതിന് മുൻപും സമാനമായ രീതിയിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.