കോഴിക്കോട് മാനസിക വൈകല്യമുള്ള യുവതിയെ കടത്തിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 2 പേർ അറസ്റ്റിൽ


കോഴിക്കോട്: കോഴിക്കോട് ചേവായൂരില്‍ മാനസിക വൈകല്യമുള്ള യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. വീട് വിട്ടിറങ്ങിയ യുവതിയെ നിര്‍ത്തിയിട്ട ബസ്സിലിട്ടാണ് മൂന്നുപേര്‍ പീഡിപ്പിച്ചത്.
കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. പന്തീര്‍പാടം സ്വദേശി ഇന്ത്യേഷ് കുമാറിനായുള്ള തിരച്ചില്‍ തുടരുകയാണ്. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോ സ്റ്റാന്‍ഡില്‍ ഇറക്കിവിടുകയായിരുന്നു.

ഞായറാഴ്ച വൈകീട്ട് വീടുവിട്ടിറങ്ങിയ യുവതി മുണ്ടിക്കല്‍താഴത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ഗോപിഷും ഇന്ത്യേഷ് കുമാറും ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇവര്‍ സുഹൃത്ത് ഷമീറിനെ വിളിച്ചുവരുത്തി ഷമീറും യുവതിയെ പീഡിപ്പിച്ചു. പിന്നീട് വീട്ടിലെത്തിയ യുവതി ചില അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതില്‍ സംശയം തോന്നിയ ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.