ചേളന്നൂരിൽ കരിങ്കൽ ക്വാറിയിൽ ടിപ്പർ മറിഞ്ഞ് അപകടം; 2 തൊഴിലാളികൾക്ക് പരിക്ക്


പ്രതീകാത്മക ചിത്രം

കാക്കൂർ: കോഴിക്കോട് ചേളന്നൂരിൽ പൊക്കാളി കരിങ്കൽ ക്വാറിയിൽ കല്ലു കയറ്റാനായി നിർത്തിയിട്ട ടിപ്പർ പുറകോട്ട് നീങ്ങി മറിഞ്ഞു. ചേളന്നൂർ ഏഴേ ആറിന് അടുത്തുള്ള പൊക്കാളി കരിങ്കൽ കോറി യിലാണ് അപകടം. അപകടത്തിൽ ക്വാറിയിൽ ജോലി ചെയ്യുകയായിരുന്ന രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു.

ഏഴേ ആറിന് സമീപം അരനാട്ടിൽ മീതൽ പ്രകാശൻ, പുതിയങ്ങാടി കോട്ടാരത്തിൽ മുഹമ്മദ് അഷ്റഫ് എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം, ലോറിയിൽനിന്ന് ഡ്രൈവർ പുറത്തേക്കിറങ്ങിയ ശേഷം ടിപ്പർ പുറകോട്ട് നീങ്ങിയതാണ് അപകടകാരണം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.