മാസ്‌ക് ധരിക്കാതെ കൂട്ടം കൂടിയത് ചോദ്യം ചെയ്തു; എസ്‌ഐക്ക് മർദനം, 2 പേർ അറസ്റ്റിൽ


തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിൽ എസ്‌ഐക്ക് നേരെ ആക്രമണം. മാസ്‌ക് ധരിക്കാതെ കൂട്ടം കൂടിയത് ചോദ്യം ചെയ്ത പേരൂർക്കട എസ്.ഐ നന്ദകൃഷ്ണയ്ക്ക് നേരെയാണ് നാലംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്. പരുക്കേറ്റ എസ്‌ഐയെ പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. നൈറ്റ് പട്രോളിംഗിനിറങ്ങിയതായിരുന്നു എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം. കുടപ്പനക്കുന്ന് ജംഗ്ഷന് സമീപം യുവാക്കൾ മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാനായി ഇവരുടെ പേര് വിവരങ്ങൾ പൊലീസ് ചോദിച്ചു. എന്നാൽ അത് വെളിപ്പെടുത്താൻ യുവാക്കൾ തയ്യാറായില്ല. ഇതേ ചൊല്ലി തർക്കമുണ്ടാകുകയും യുവാക്കൾ എസ്‌ഐ. നന്ദകൃഷ്ണനെ മർദിക്കുകയുമായിരുന്നു.

സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടപ്പനക്കുന്ന് സ്വദേശി ജിതിൻ ജോസ്, പാതിരപ്പള്ളി സ്വദേശി ലിബിൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.