രണ്ടാം ടി 20; ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 4 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം


രണ്ടാം ടി 20 ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് വിജയം. ഇതോടെ ടി20 പരമ്പരയിൽ ഒപ്പമെത്തി ശ്രീലങ്ക.133 റണ്‍സ് വിജയ ലക്ഷ്യം ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തില്‍ 2 പന്ത് അവശേഷിക്കവേ മറികടന്നു. ധനന്‍ജയ ഡി സില്‍വയായിരുന്നു ടീമിന് വിജയം ഒരുക്കിയത്.

133 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് അവിഷ്ക ഫെര്‍ണാണ്ടോയെ ഭുവനേശ്വര്‍ കുമാർ പുറത്താക്കി തുടർന്ന് സദീര സമരവിക്രമയെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയും മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് നേടി.

വിക്കറ്റുകൾ തുടരെ വീഴുംബോഴും മറുവശത്തു റണ്‍സ് കണ്ടെത്തിയ മിനോദ് ഭാനുക 31 പന്തില്‍ 36 റണ്‍സാണ് നേടിയത്. ഭാനുക പുറത്താകുമ്പോൾ 66/4 എന്ന നിലയിലായിരുന്ന ശ്രീലങ്കയെ ധനന്‍ജയ ഡി സില്‍വയും വനിന്‍ഡു ഹസരംഗയും ചേര്‍ന്ന് അ‍ഞ്ചാം വിക്കറ്റില്‍ നേടിയ 28 റണ്‍സിന്റെ ബലത്തില്‍ മുന്നോട്ട് നയിച്ചുവെങ്കിലും 11 പന്തില്‍ 15 റണ്‍സ് നേടിയ ഹസരംഗയെ പുറത്താക്കി രാഹുല്‍ ചഹാര്‍ തന്റെ സ്പെല്ലിന്റെ അവസാന പന്തില്‍ വിക്കറ്റ് നേടി.

അവസാന മൂന്നോവറില്‍ 28 റണ്‍സായിരുന്നു ശ്രീലങ്ക നേടേണ്ടിയിരുന്നത്. എന്നാൽ ചേതന്‍ സക്കറിയ എറിഞ്ഞ 18ാം ഓവറില്‍ 8 റണ്‍സ് പിറന്നപ്പോള്‍ അവസാന രണ്ടോവറിലെ ലക്ഷ്യം 20 ആയി മാറി. ഭുവനേശ്വര്‍ എറിഞ്ഞ 19ാം ഓവറില്‍ ഒരു സിക്സര്‍ ഉള്‍പ്പെടെ 12 റണ്‍സ് പിറന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 8 റണ്‍സായി ചുരുങ്ങി.

ആ​ദ്യ ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​ക്ക് 20 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റി​ന് 135 റ​ണ്‍​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. നാ​യ​ക​ന്‍ ശി​ഖ​ര്‍ ധ​വാ​ന്‍ (42 പ​ന്തി​ല്‍ 40) ടോ​പ് സ്കോ​റ​റാ​യി. എ​ട്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. കൊ​വി​ഡ് ബാ​ധി​ച്ച കൃ​ണാ​ല്‍ പാ​ണ്ഡ്യ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തി​യ പൃ​ഥ്വി ഷാ, ​സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, മ​നീ​ഷ് പാ​ണ്ഡെ, ഹ​ര്‍​ദി​ക് പാ​ണ്ഡ്യ, ഇ​ഷാ​ന്‍ കി​ഷ​ന്‍, യു​സ് വേ​ന്ദ്ര ചാ​ഹ​ല്‍, കൃ​ഷ്ണ​പ്പ ഗൗ​തം, ദീ​പ​ക് ചാ​ഹ​ര്‍ എ​ന്നി​വ​രെ ഐ​സോ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​ച്ചി​തോ​ടെ ഇ​ന്ത്യ​ക്കു ടീ​മി​ല്‍ മു​ഴു​വ​ന്‍ അ​ഴി​ച്ചു​പ​ണി ന​ട​ത്തേ​ണ്ടി​വ​ന്നു. ചേ​ത​ന്‍ സ​ക്ക​രി​യ, ദേ​വ​ദ​ത്ത പ​ടി​ക്ക​ല്‍, നി​തീ​ഷ് റാ​ണ, ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദ് എ​ന്നി​വ​ര്‍ ഇ​ന്ത്യ​ക്കാ​യി അ​ന്താ​രാ​ഷ് ട്ര ​ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.