തിരുവനന്തപുരം: സ്ത്രീകളെ ശല്യപ്പെടുത്തിയ കേസിൽ മകനും വധശ്രമ കേസിൽ അച്ഛനും അറസ്റ്റിൽ. സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിച്ചതിനാണ് സുബീഷ് എന്നയാളെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന ആരോപിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പിതാവ് കുളനട ആശാരിക്കോണം സ്വദേശി ജ്യോതി എന്ന സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
രാത്രി സ്ത്രീകൾ ഉള്ള വീടുകളിൽ കയറി അവരെ ഉപദ്രവിക്കുകയും, കുളിക്കുന്ന സമയം എത്തിനോക്കുകയും, വിഡിയോ പകർത്തുകയും മറ്റുമായിരുന്നു സുബീഷ് ചെയ്തിരുന്നത്. ഇയാൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതും പതിവായിരുന്നു. കുളപ്പട റസിഡൻസ് അസോസിയേഷൻ നിരവധി സ്ത്രീകൾ ഒപ്പിട്ട് ഇതുമായി ബന്ധപ്പെട്ട പരാതിയും നൽകിയിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
സുബീഷിനെ കുറിച്ച് പൊലീസിന് വിവരം നൽകിയത് കുളനട സ്വദേശി ദീപുവാണെന്ന് ആരോപിച്ച് പിതാവ് സുനിൽകുമാർ ഇയാളുടെ തലക്കടിക്കുകയായിരുന്നു.