ഇടുക്കിയിലെ ആറുവയസുകാരിയുടെ മരണത്തിൽ നിർണായക വഴിത്തിരിവ്; പെണ്കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടിത്തൂക്കിയതെന്ന് കണ്ടെത്തൽ, അയൽവാസിയായ 22 കാരൻ അറസ്റ്റിൽ: പുറത്തുവരുന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ...


ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ മരണം കൊലപാതകം. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . പീഡനത്തിനിടെ ബോധം നഷ്ടപ്പെട്ട കുട്ടിയെ കെട്ടിത്തൂക്കി കൊന്ന അയൽവാസി ഇരുപത്തിരണ്ടുകാരന്‍ അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തു .
കുട്ടിയെ പ്രതി മൂന്നുവര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ചെന്ന് മൊഴി. പ്രതി അര്‍ജുന്‍ കൊലയ്ക്കുശേഷം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയെന്നും കണ്ടെത്തല്‍. 

വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിലെ കണ്ണൻ-പ്രേമലത ദമ്പതികളുടെ ഇളയ മകൾ ഹർഷിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച പകൽ മാതാപിതാക്കൾ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. പുറത്തു പോയിരുന്ന സഹോദരൻ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്

കളിക്കുന്നതിനിടെ കയര്‍ കഴുത്തിൽ കുരുങ്ങിയതാണ് എന്നതായിരുന്നു ആദ്യ നിഗമനം . എന്നാൽ കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പെൺകുട്ടി കടുത്ത പീഡനത്തിനു ഇരയായിരുന്നതായി കണ്ടെത്തിയത്. ഇടുക്കി എസ്പിയുടെ നിർദേശ പ്രകാരം പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്.

കൊലപാതക ദിവസം കുട്ടിയുടെ മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്ക് പോയിരുന്നു. തുടർന്ന് തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന അർജുൻ വീട്ടിൽ എത്തി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയായി വീണു. അനക്കമറ്റു കിടന്ന കുട്ടി മരിച്ചെന്നു കരുതി മുറിക്കുള്ളിലെ കയറിൽ കുട്ടിയെ കെട്ടി തൂക്കിയ ശേഷം കടന്നു കളയുകയായിരുന്നു.

അർജുനുമായി നിർണായക തെളിവെടുപ്പ് ഇന്ന് നടക്കും. കൊലപാതകം നടന്ന ചുരക്കുളം എസ്റ്റേറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിനു ശേഷം പ്രതി എവിടെയൊക്കെ പോയി എന്നതിനെ കുറിച്ചും പൊലീസ് ചോദിച്ചറിയും. 

എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഇയാൾ കുട്ടിയെ നാളുകളായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ സൂചനകൾ. പെൺകുട്ടിയുടെ വീട്ടിൽ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു ചൂഷണമെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.