രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 46,617 പേര്‍ക്ക്, ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ


ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 853 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണങ്ങള്‍ ഇതോടെ നാല് ലക്ഷം കവിഞ്ഞു. 4,00,312 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവര്‍ന്നത്‌.

രാജ്യത്തുടനീളം 3,04,58,251 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 2,94,88,918 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 59,384 പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 5,09,637 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.  34,00,76,232 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. കേരളമൊഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും പുതിയ കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെയാണ്. കേരളത്തില്‍ ഇത് 12868 ആണ്. 

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.