മംഗളൂർ - കോയമ്പത്തൂർ ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രൈൻ ജൂലൈ 24 മുതൽ സർവ്വീസ് പുനരാരംഭിക്കുന്നു


കണ്ണൂർ: കോവിഡ് 19നെ തുടർന്ന് 2020 മാർച്ച് 23 മുതൽ സർവ്വീസ് നിർത്തിവെച്ച തീവണ്ടി മംഗളൂർ - കോയമ്പത്തൂർ ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് 16 മാസത്തിന് ശേഷം ജൂലൈ 24 മുതൽ സർവ്വീസ് പുനരാരംഭിക്കുന്നു.

ദിവസേനയുള്ള ഈ തീവണ്ടിക്കും മുൻകൂർ റിസർവേഷൻ ടിക്കറ്റ് മാത്രമാണ് യാത്രയ്ക്ക് അനുവദിക്കുന്നത്. ജൂലൈ 24ന് രാവിലെ 11.05ന് മംഗളൂരിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.29 ന് പയ്യന്നൂരിലും, വൈകിട്ട് 06.20ന് കൊയമ്പത്തൂരിലും എത്തിച്ചേരും. തിരിച്ച് ജുലൈ 25 മുതൽ കോയമ്പത്തൂരിൽ നിന്ന് രാവിലെ 6.05 ന് പുറപ്പെടുന്ന തീവണ്ടി രാവിലെ 11.14 ന് പയ്യന്നൂരിലും, ഉച്ചയ്ക്ക് 01.15 ന് മംഗളൂരിലും എത്തിച്ചേരും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.