ഇരുട്ടടി; പാചക വാതക വില കുത്തനെ കൂട്ടി: ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾ വർധിപ്പിച്ചത് 25 രൂപ 50 പൈസ


കൊച്ചി: കൊച്ചിയിൽ പാചക വാതക വില കൂട്ടി. വീടുകളിലെ സിലിണ്ടറുകൾക്ക് 25 രൂപ 50 പൈസയാണ് കൂട്ടിയത്.
ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841 രൂപ 50 പൈസയായി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ പാചക വാതക വില വർധിപ്പിച്ചിരുന്നു. അന്നും 25 രൂപയാണ് വർധിപ്പിച്ചിരുന്നത്. ഫെബ്രുവരിയിൽ മാത്രം മൂന്ന് തവണയാണ് പാചക വാതക വില വർധിപ്പിച്ചത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.