ആലപ്പുഴയിൽ 25 കാരിയെ സഹോദരീ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒളിവിലായിരുന്ന സഹോദരി ഭർത്താവ് പിടിയിൽ


ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന സഹോദരി ഭർത്താവ് പിടിയില്‍. മരിച്ച ഹരികൃഷ്ണയുടെ സഹോദരീ ഭര്‍ത്താവായ രതീഷിനെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രിയിൽ ചെങ്ങണ്ടയിലെ ബന്ധു വീട്ടില്‍ നിന്നാണ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചേർത്തല ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നഴ്‌സായിരുന്ന ഹരികൃഷ്ണ (25) അവിവാഹിതയാണ്. കുട്ടികളെ നോക്കാനായാണ് രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്ന് സൂചനയുണ്ട്. ഹരികൃഷ്ണയെയും രതീഷിനെയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. . ഫോൻസിക് പരിശോധന പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്കു മാറ്റി.

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് ഹരികൃഷ്ണയുടെ സഹോദരി. വെള്ളിയാഴ്ച സഹോദരിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തി എന്നാണു പ്രാഥമിക വിവരം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.