യുപിയിൽ ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചെന്ന് ആരോപിച്ച് ക്ഷേത്രത്തിലെ ശുജീകരണ തൊഴിലാളിയായ യുവാവിനെ 3 അംഗ സംഘം ചേർന്ന് തല്ലിക്കൊന്നു: കൊല്ലപ്പെട്ട യുവാവ് കഴിച്ചിരുന്നത് റൊട്ടിയും സോയാബീനുമെന്ന് പൊലീസ്


ലഖ്‌നൗ: യുപിയിലെ ഗാസിയാബാദില്‍ ക്ഷേത്രത്തിനടുത്തിരുന്ന് മാംസം കഴിച്ചുവെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. മീററ്റ് സ്വദേശിയും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയുമായ പ്രവീണ്‍ സെയ്‌നി(22) എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

റൊട്ടിയും സോയാബീനും കഴിച്ചു കൊണ്ടിരുന്ന യുവാവിനെയാണ് മൂവര്‍ സംഘം കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. പ്രവീണും സുഹൃത്തുക്കളായ ദേവേന്ദ്ര, വിനോദ് എന്നിവര്‍ ഗംഗ് നഹര്‍ ഘട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഈ സമയം ആക്രമികള്‍ എത്തുകയും ചോദ്യം ചെയ്യുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്തു. വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കുന്നതെന്ന് പറഞ്ഞിട്ടും ഇവര്‍ അക്രമം തുടര്‍ന്നു. ഇരുമ്പ് ദണ്ഡുകളും വടികളും ഉപയോഗിച്ചാണ് പ്രതികള്‍ പ്രവീണിനെയും കൂട്ടുകാരെയും മര്‍ദ്ദിച്ചത്. ഇവര്‍ മദ്യപിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.

ആര്‍മി ജീവനക്കാരനായ നിതിന്‍ എന്നയാളാണ് പ്രധാന പ്രതി. ഇയാള്‍ അവധിക്ക് നാട്ടിലെത്തിയതാണ്. ആകാശ്, അശ്വിനി എന്നിവരാണ് മറ്റ് പ്രതികള്‍.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.