ഇടുക്കിയിൽ വയോധികയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം, എ.ഐ.വൈ.എഫ് നേതാവ് അടക്കം 3 പേർ അറസ്റ്റിൽ


ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് വയോധികയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം. നെടുങ്കണ്ടം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ എത്തിയ സംഘം കട തീ കത്തിച്ച് നശിപ്പിച്ചു. സംഭവത്തിൽ
എ.ഐ.വൈ.എഫ് നേതാവായ പഞ്ചായത്തംഗം അടക്കം മൂന്നു പേർ പിടിയിൽ. സംഭവത്തിൽ നെടുങ്കണ്ടം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം അജീഷ് മുതുകുന്നേൽ, തൂക്കുപാലം

എട്ടുപടവിൽ ബിജു, താന്നിമൂട് അമ്മൻചേരിൽ ആന്‍റണി എന്നിവരാണ് നെടുങ്കണ്ടം പൊലീസിന്‍റെ പിടിയിലായത്. അജീഷ് മുതുകുന്നേൽ സിപിഐ ഉടുമ്പൻചോല മണ്ഡലം കമ്മറ്റി അംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്‍റുമാണ്.

മീനുനിവാസിൽ ശശിധരൻപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (68) ആണ് അതിക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം പ്രദേശത്തുള്ള രണ്ട് പേർ തമ്മിൽ വാട്സാപ് ചാറ്റുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ തർക്കവുമായി ബന്ധപ്പെട്ട് തങ്കമണിയമ്മയുടെ ഭർത്താവ് ശശിധരൻപിള്ള നടത്തുന്ന കടയുടെ മുന്നിൽ വാട്സാപ് ചാറ്റിലുണ്ടായ തർക്കത്തിൽ ഏർപ്പെട്ടവർ തമ്മിൽ വീണ്ടും തർക്കമുണ്ടായി.

കടയുടെ മുന്നിൽ തർക്കം രൂക്ഷമായപ്പോൾ ശശിധരൻപിളള കടയുടെ മുൻവശത്തു തർക്കം പാടില്ലെന്ന് പറഞ്ഞു. ഇതോടെ പ്രദേശവാസിയായ യുവാവ് ശശിധരനുമായി തർക്കത്തിൽ ഏർപ്പെട്ടു. തർക്കം ഭീഷണിയായതോടെ ശശിധരൻപിള്ള നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി തീർപ്പാക്കി. പരാതി നൽകിയതിനുള്ള വൈരാഗ്യത്തെ തുടർന്നാണ് ഇന്നലെ രാവിലെ

ഏഴിന് വാഹനത്തിൽ പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലെത്തിയ മൂന്നംഗ സംഘം കടയിൽ അതിക്രമിച്ച് കയറിയത്. കടയിലുണ്ടായിരുന്ന ശശിധരൻ പിള്ളയുടെ ഭാര്യ തങ്കമണിയമ്മയുടെ തലയിലുടെ പെട്രോൾ ഒഴിച്ചു. മുടിക്കുത്തിനു കുത്തിപ്പിടിച്ചു. കമ്പിവടിക്കുള്ള അക്രമണത്തിൽ തങ്കമണിയുടെ ദേഹമാസകലം പരുക്കേറ്റു. പ്രാണരക്ഷാർഥം തങ്കമണിയമ്മ ഓടി രക്ഷപെട്ടു.

ഇതിനിടെ കടയിലെ സാധനങ്ങൾ പഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തിൽ അടിച്ചു തകർത്തു. ഇതിനു ശേഷം കടക്കുള്ളിൽ തീയിട്ടു. വീട്ടുകാർ വിവരം അറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് വീടിനും കടയ്ക്കും കാവൽ ഏർപ്പെടുത്തിയ ശേഷം അക്രമിസംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനിലെത്തിയ ശേഷം പഞ്ചായത്തംഗം പൊലീസിനെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതായും പൊലീസ് പറഞ്ഞു.

സമൂഹ മാധ്യമത്തിൽ കമന്റിട്ടതിനെ തുടർന്ന്, കേസിലെ പ്രതിയായ ബിജു ഏതാനും ദിവസം മുൻപ്, കടയ്ക്കുള്ളിൽ വെച്ച് മറ്റൊരാളുമായി സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു. കടയ്ക്കുള്ളിൽ ഇത് പാടില്ല എന്ന് പറഞ്ഞ ശശിധരൻ പിള്ളയെ മർദ്ദിയ്ക്കുകയും ചെയ്തു. കട്ടപ്പന ഡിവൈഎസ്പി, നെടുങ്കണ്ടം സി ഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.  

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.